ദില്ലി; ഏത് ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പേയ്മെന്റ് ,ബാങ്കിംഗ് സേവനങ്ങൾ നടത്താൻ കഴിയുന്ന മൊബൈൽ ആപ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്.''ഐമൊബൈല്‍ പേ'' പേരിലാണ് ആപ്. ഏതൊരു യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഐഡിയിലേക്കും ഇടപാട് നടത്താനുള്ള സൗകര്യം ആപ് നൽകുന്നു. കൂടാതെ ബില്ലുകൾ അടയ്ക്കുക, ഓൺലൈൻ റീചാർജുകൾ ,സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾ, വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രാവൽ കാർഡുകൾ എന്നിവയും ഈ ആപിലൂടെ ലഭ്യമാകും.

'ഐ മൊബൈൽ പേ' ഉപയോക്താക്കൾക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പേയ്‌മെന്റ് അപ്ലിക്കേഷനിലേക്കും ഡിജിറ്റൽ വാലറ്റിലേക്കും പണം കൈമാറാൻ കഴിയും
മാത്രമല്ല 'ഐമൊബൈൽ പേ'യുടെ മറ്റൊരു പ്രധാന സവിശേഷത 'പേ ടു കോണ്‍ടാക്റ്റ്' അഥവാ നിങ്ങളുടെ ഫോൺ കോണ്ടാക്ട് ലിസ്റ്റിലെ ആളുകളുടെ യുപിഎ ഐഡി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും എന്നതാണ്. ഐസിഐസിഐ ബാങ്ക് യുപിഐ ഐഡി നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും ആപ്പിലോ ഡിജിറ്റൽ വാലറ്റിലോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഉപഭോക്താവിന്റെ ഐഡിയായിരിക്കും ഇത്തരത്തിൽ കണ്ടെത്താൻ കഴിയുക.
ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പാണ് ''ഐമൊബൈല്‍ പേ'' എന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ച്ചി അവകാശപ്പെട്ടു.ഐമൊബൈൽ പേ വഴി ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും ബാങ്കിങ് ഇടപാടുകള്‍ സുരക്ഷിതമായും സുഗമമായും വേഗത്തില്‍ നടത്തുവാന്‍ സാധിക്കും. എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐമൊബൈൽ പേയുമായി ബന്ധിപ്പിക്കുവാനും സൗകര്യമുണ്ട്. പുതിയ സേവനങ്ങൾ ഡിജിറ്റൽ ബാങ്കിൽ കാതലായ മാറ്റങ്ങൾ സഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും ബഗ്ച്ചി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
