പ്രമുഖ റേറ്റിംഗ് സ്ഥാപനമായ ഐസിആർഎ, ഇന്ത്യയുടെ ജിഡിപിയുടെ വളർച്ച 2020 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 4.7 ശതമാനമായി കുറയുമെന്ന് റിപ്പോർട്ട് പുറത്തു വിട്ടു. രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 4.5 ശതമാനമായിരിക്കുമെന്നും ഐസിആർഎ പ്രവചിച്ചു. ജിഡിപിയും ജിവിഎയും യഥാക്രമം 5.0 ശതമാനവും 4.9 ശതമാനവുമായിരുന്നു ഒന്നാം പാദത്തിൽ. കൃഷി, സേവന മേഖലകളി ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് നിലനിർത്തുമെന്നും ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു.
വ്യവസായ മേഖലയിലെ ഇടിവാണ് ജിവിഎയുടെ വളർച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുറയാൻ കാരണമെന്ന് ഐസിആർഎയുടെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നായർ പറഞ്ഞു. ആഭ്യന്തര ഡിമാൻഡിലെ കുറവ്, നിക്ഷേപ പ്രവർത്തനങ്ങൾ, എണ്ണ ഇതര ചരക്ക് കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ കാരണങ്ങളാൽ ഉൽപാദന വളർച്ച ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 0.6 ശതമാനത്തിൽ നിന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിആർഎയുടെ പ്രസ്താവനയിൽ പറയുന്നു.

2019 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ കനത്ത മഴ നിർമാണ മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായി. കാർഷിക, ഗാർഹിക മേഖലകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകതയും കുറയുന്നതിന് കാരണമായി. വ്യാവസായിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെ വൈദ്യുതിയുടെ ആവശ്യവും കുറഞ്ഞു.
ഖനനം, ക്വാറി, നിർമ്മാണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റികൾ എന്നിവയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ വളർച്ച ദുർബലമാകുമെന്നാണ് ഐസിആർഎയുടെ പ്രതീക്ഷ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications