എസ്‌ബി‌ഐ ഉപഭോക്താക്കൾ ഫെബ്രുവരി 28നകം ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അക്കൌണ്ട് ബ്ലോക്കാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) അക്കൗണ്ട് ഉടമകൾ സൂക്ഷിക്കുക. ഫെബ്രുവരി 28-നകം കെവൈസി (ഉപഭോക്താവിനെ അറിയുക) പൂർത്തിയാക്കിയില്ലെങ്കിൽ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. ഈ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് കെ‌വൈ‌സി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾക്ക്‌ അത്തരമൊരു സന്ദേശം അല്ലെങ്കിൽ മെയിൽ‌ ലഭിച്ചിട്ടുണ്ടെങ്കിൽ അവ അവഗണിക്കാതെ ഉടൻ ബാങ്കുമായി ബന്ധപ്പെടാൻ ബാങ്ക് അധികൃതർ നിർദ്ദേശിച്ചു.

 

2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് രാജ്യത്തെ ബാങ്കുകൾക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്ത പക്ഷം ബാങ്കുകള്‍ വന്‍തുക പിഴയായി നൽകേണ്ടിവരുമെന്നും ആര്‍ബിഐ നിർദ്ദേശിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ചട്ടങ്ങൾ എന്നിവ കണക്കിലെടുത്താണ് എല്ലാ ഇന്ത്യൻ ബാങ്കുകളും ഉപഭോക്താക്കളുടെ കെവൈസി സൂക്ഷിക്കണമെന്ന് ആർ‌ബി‌ഐ നിര്‍ബന്ധമാക്കിയത്.

പിഎഫ് പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

എസ്‌ബി‌ഐ ഉപഭോക്താക്കൾ ഫെബ്രുവരി 28നകം ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അക്കൌണ്ട് ബ്ലോക്കാകും

എസ്‌ബി‌ഐ കെ‌വൈ‌സി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സന്ദേശം ലഭിച്ച എസ്‌ബി‌ഐ ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള എസ്‌ബി‌ഐ ബ്രാഞ്ച് സന്ദർശിച്ച് കെ‌വൈ‌സിക്ക് ആവശ്യമായ രേഖകളുടെ പകർപ്പ് നൽകേണ്ടതുണ്ട്. പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, എൻ‌പി‌ആർ (ദേശീയ ജനസംഖ്യാ രജിസ്റ്റർ) ലെറ്റർ തുടങ്ങിയവ നിങ്ങൾക്ക് രേഖകളായി ഉപയോഗിക്കാം. എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്ക് അവരുടെ കെ‌വൈ‌സി ഓൺ‌ലൈനിലും ചെയ്യാം. എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് വഴി പ്രവേശിച്ച് ആവശ്യമായ കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുക.

English summary

എസ്‌ബി‌ഐ ഉപഭോക്താക്കൾ ഫെബ്രുവരി 28നകം ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അക്കൌണ്ട് ബ്ലോക്കാകും

if you don't update your KYC then SBI may block your bank account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X