ഇന്ത്യയുടെ നില അതീവഗുരുതരം, എന്നാല്‍ അടുത്തവര്‍ഷം ചൈനയെ പിന്നിലാക്കി വളരുമെന്ന് ഐഎംഎഫ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീതിയുടെ ആഘാതം മുന്‍നിര്‍ത്തി നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇതേസമയം, അടുത്തവര്‍ഷം ഇന്ത്യ നഷ്ടങ്ങള്‍ നികത്തും; മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തും. 2021 -ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ച കുറിക്കുമെന്ന് ചൊവാഴ്ച്ച രാജ്യാന്തര നാണ്യനിധി പ്രവചിച്ചു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയായിരിക്കും മുന്നിലെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെപ്പോലും ഇന്ത്യ പിന്നിലാക്കും. അടുത്തവര്‍ഷം 8.2 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ചൈന കാഴ്ച്ചവെക്കുകയെന്ന് ഐഎംഎഫിന്റെ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ നില അതീവഗുരുതരം, എന്നാല്‍ അടുത്തവര്‍ഷം ചൈനയെ പിന്നിലാക്കി വളരുമെന്ന് ഐഎംഎഫ്

രാജ്യാന്തര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ വര്‍ഷം ആഗോള വളര്‍ച്ച 4.4 ശതമാനമായി പരിമിതപ്പെടുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ 2021 -ല്‍ ചിത്രം ഭേദപ്പെടും. മൊത്തം ആഗോള വളര്‍ച്ച 5.2 ശതമാനം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം അമേരിക്കയുടെ സാമ്പത്തികനില 5.8 ശതമാനം ഇടിയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. അടുത്തവര്‍ഷത്തോടെ അമേരിക്ക 3.9 ശതമാനം വളര്‍ച്ച കൈവരിക്കും. ഇതേസമയം, ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ചൈന മാത്രമായിരിക്കും വളര്‍ച്ചയോടെ (1.9 ശതമാനം) ഈ വര്‍ഷം പിന്നിടുകയെന്നും ഐഎംഎഫ് പറയുന്നുണ്ട്.

നിലവില്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും താഴെപ്പോയത് പ്രതിസന്ധിക്ക് കാരണമാകുന്നു. ഈ പശ്ചാത്തലത്തിലാണ് 10.3 ശതമാനം തളര്‍ച്ച ഇന്ത്യയുടെ കാര്യത്തില്‍ ഐഎംഎഫ് പ്രവചിക്കുന്നത്. കഴിഞ്ഞവര്‍ഷം 4.9 ശതമാനം വളര്‍ച്ച ഇന്ത്യ കുറിച്ചിരുന്നു. എന്തായാലും 2021 -ല്‍ 8.8 ശതമാനം വളര്‍ച്ച ഇന്ത്യ കയ്യടക്കുമെന്ന പ്രതീക്ഷ ഐഎംഎഫ് മുന്നോട്ടുവെയ്ക്കുന്നു.

നേരത്തെ, ലോകബാങ്കും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷം 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചിരുന്നു. 'സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ്' റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യം അറിയിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി ഇപ്പോള്‍ അതീവഗുരുതരമാണ്. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 25 ശതമാനത്തോളം വീണു. ഒപ്പം വൈറസുവ്യാപനം തടയാനുള്ള നടപടികള്‍ രാജ്യത്തെ വിതരണ ശൃഖലയെ സാരമായി ബാധിച്ചു. ആഭ്യന്തര വിപണിയില്‍ ആവശ്യകതയും കുറഞ്ഞുവരികയാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി.

Read more about: imf economy
English summary

IMF Predicts India To Contract 10.3% In 2020, Likely To Register 8.8% Growth In 2021

IMF Predicts India To Contract 10.3% In 2020, Likely To Register 8.8% Growth In 2021. Read in Malayalam.
Story first published: Wednesday, October 14, 2020, 8:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X