കൊച്ചി: കൊവിഡ് വാക്സിനേഷന് പ്രോത്സാഹിപ്പിക്കുന്നതിനായി വമ്പന്‍ ഓഫറുകളുമായി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. വാക്സിന് സ്വീകരിച്ചവര്‍ക്ക് സ്വര്‍ണ പണയ വായ്പയില്‍ പലിശ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍ഡല്‍ മണി. ഇതിന് വേണ്ടി ഇന്‍ഡല്‍ ഐഎഫ്സി എന്ന പുതിയ സ്കീം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഒറ്റ ഡോസ് വാക്സിന് എടുക്കവര്ക്കാണ് കമ്പനിയുടെ പുതിയ ഓഫര്‍. 11.5 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ രാജ്യത്തെ എല്ലാ ശാഖകളിലും പുതിയ സ്കീം പ്രകാരം ഗോള്‍ഡ് ലോണ്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊവിഡ് വാക്സിനേഷന് പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിച്ചതെന്ന് ഇന്‍ഡല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹന്‍ അറിയിച്ചു. പരമാവധിയാളുകള്‍ വാക്സിന് എടുക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ മുന്‍നിര കമ്പനിയാണ് ഇന്‍ഡല്‍ മണി. 1000 കോടി ടേണോവറും 200ല്‍ പരം കോടി മൂലധനവുമുള്ള സ്ഥാപനാണ് ഇന്‍ഡല്‍ കോര്പ്പറേഷന്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്കീമിലൂടെ ഇന്‍ഡല്‍ മണി നിറവേറ്റുന്നതെന്ന് സിഇഒ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
