ഇന്ത്യ കയറ്റുമതി ചെയ്യുന്നത് 3 ബില്യണ്‍ ഡോളര്‍ വിമതിക്കുന്ന മൊബൈലുകള്‍: ഇറക്കുമതി 2 ബില്യണ്‍ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ശാരീരിക-സാങ്കേതിക-സാമ്പത്തിക ഇടപെടലുകളാല്‍ ദിനംപ്രതി ലോകം ചെറുതായി വരുന്ന സാഹചര്യത്തില്‍, നമ്മുടെ കയറ്റുമതി വിപുലപ്പെടുത്തുന്നതിന് ലോകമെമ്പാടും പുത്തന്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

 

മുന്‍കാലങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടായിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കരുത്തുറ്റ വ്യാപാരവും കയറ്റുമതിയും ആയിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയില്‍ നമ്മുടെ മുന്‍ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നതിനായി കയറ്റുമതി ശക്തിപ്പെടുത്തുന്നതിന് വലിയ പ്രധാന്യമുണ്ട്. കോവിഡിനുശേഷമുള്ള ലോകത്ത് ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സൃഷ്ടിച്ച പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തണമെന്ന് പ്രധാനമന്ത്രി പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു.

ഉല്‍പ്പാദനം

നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും നമ്മുടെ ഉല്‍പ്പാദന-സേവന വ്യാവസായികാടിത്തറയും കണക്കിലെടുക്കുമ്പോള്‍, കയറ്റുമതി വളര്‍ച്ചയ്ക്ക് വളരെയധികം സാധ്യതകളാണുള്ളത്. രാജ്യം ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിലേക്ക് നീങ്ങുമ്പോള്‍, കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്കു വര്‍ദ്ധിപ്പിക്കുക എന്നതും അതിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നേടാന്‍, ആഗോള വിതരണ ശൃംഖലയിലേക്ക് നമുക്കു പ്രവേശനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെ നമ്മുടെ വ്യവസായങ്ങള്‍ക്കു വളരാനാകും. നമ്മുടെ വ്യവസായങ്ങള്‍ മികച്ച സാങ്കേതികവിദ്യ സ്വീകരിക്കേണ്ടതുണ്ടെന്നും പുതുമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവേഷണ-വികസനമേഖലയിലെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മേക്ക് ഇന്‍ ഇന്ത്യ'

ഈ പാത പിന്തുടരുന്നതിലൂടെ മാത്രമേ ആഗോള മൂല്യ ശൃംഖലയില്‍ നമ്മുടെ പങ്കു വര്‍ധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരബുദ്ധിയും മികവും പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍, എല്ലാ മേഖലയിലും ആഗോള ചാമ്പ്യന്മാരെ നാം സജ്ജമാക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ട നാല് ഘടകങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉല്‍പ്പാദനം പതിന്മടങ്ങു വര്‍ദ്ധിച്ചു, അത് ഗുണപരമായി മത്സരാധിഷ്ഠിതമായിരിക്കണം. രണ്ടാമതായി, ഗതാഗത-വിതരണ പ്രതിസന്ധികള്‍ തരണം ചെയ്യണം. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ പങ്കാളികളും നിരന്തരം പ്രയത്‌നിക്കേണ്ടതുണ്ട്. മൂന്നാമതായി, കയറ്റുമതിക്കാരോടൊപ്പം ഗവണ്‍മെന്റ് തോളോടുതോള്‍ ചേര്‍ന്നു പോകണം. അവസാനമായി, ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി വിപുലീകരിക്കണം. ഈ നാല് ഘടകങ്ങളും സമന്വയിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ലോകത്തിന് വേണ്ടി 'മേക്ക് ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

3 ലക്ഷം കോടി

രാജ്യത്തെയും സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്റുകള്‍ വ്യവസായ ലോകത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ഇളവുകളും 3 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ വ്യവസ്ഥകളും അനുസരിച്ച്, എംഎസ്എംഇകളെ കരുത്തുറ്റതാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള പ്രോത്സാഹന പദ്ധതി നമ്മുടെ നിര്‍മ്മാണത്തോതു മാത്രമല്ല, ആഗോള നിലവാരത്തിന്റെയും കാര്യക്ഷമതയുടെയും തോതും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പരിതസ്ഥിതി സജ്ജമാക്കും.

നിര്‍മ്മാണത്തിലും കയറ്റുമതിയിലും

നിര്‍മ്മാണത്തിലും കയറ്റുമതിയിലും രാജ്യത്തിന് പുതിയ ആഗോള ചാമ്പ്യന്മാരെ ലഭിക്കും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താന്‍ ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള പ്രോത്സാഹനങ്ങള്‍ എത്തരത്തില്‍ സഹായിച്ചു എന്ന് അദ്ദേഹം വിശദീകരിച്ചു. മൊബൈല്‍ ഫോണ്‍ മേഖലയില്‍ നാം അതിന്റെ പ്രഭാവം അനുഭവിക്കുന്നു. 7 വര്‍ഷം മുമ്പ്, ഏകദേശം 8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ നാം ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ അത് 2 ബില്യണ്‍ ഡോളറായി കുറഞ്ഞു. 7 വര്‍ഷം മുമ്പ്, ഇന്ത്യ 0.3 ബില്യണ്‍ ഡോളര്‍ മാത്രം വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഇപ്പോള്‍ അത് 3 ബില്യണ്‍ ഡോളറിലധികമായി വര്‍ദ്ധിച്ചു.

സേവന വിതരണ

രാജ്യത്തെ സേവന വിതരണ പ്രക്രിയയുടെ സമയവും ചെലവും കുറയ്ക്കുന്നതിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി, ഒരു ബഹുമുഖ പരസ്പര ബന്ധിപ്പിക്കല്‍ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും ദ്രുതഗതിയില്‍ നടക്കുന്നു. മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് നിരന്തരം പ്രയത്‌നിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി രാജ്യത്ത് അതിവേഗത്തിലാണ് ഇന്ന് നടക്കുന്നത്. രാജ്യത്തെ പൗരന്മാരുടെയും വ്യവസായങ്ങളുടെയും എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 2.36 കോടി രൂപ, അതും 1 വര്‍ഷം കൊണ്ട് - അറിയണം ഈ ഓഹരിയെ

English summary

India exports more than $ 3 billion worth of mobiles: Modi

India exports more than $ 3 billion worth of mobiles: Modi
Story first published: Saturday, August 7, 2021, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X