ചൈനയെ വിട്ട് ആപ്പിൾ ഇന്ത്യയിലേയ്ക്ക്; വലിയ ഉല്‍പാദന ഹബ്ബ് ആക്കാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ സാങ്കേതിക ഭീമനായ ആപ്പിള്‍, തങ്ങളുടെ ഉല്‍പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ പ്രാദേശിക ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ് (പിഎല്‍എ) പദ്ധതിയില്‍ നിന്ന് കമ്പനി നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍, ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണത്തിനായി ഫോക്‌സ്‌വാഗണ്‍, വിസ്‌ട്രോണ്‍ എന്നിവരുമായി കരാര്‍ നല്‍കുന്നു.

ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ഈ കരാറുകാരെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ കമ്പനിയ്ക്ക് ഒരു ചെറിയ പങ്കുണ്ട്. അതിനാല്‍, വലിയൊരു തലത്തിലുള്ള ഉല്‍പാദനം ഇവിടേക്ക് നീക്കുന്നത് കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും. ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 7, ഐഫോണ്‍ എക്‌സ്ആര്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് നിര്‍മ്മിച്ചിരുന്ന ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 6 എസ് എന്നിവ ആഗോള ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ആപ്പിള്‍ നിര്‍ത്തലാക്കി.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി ഇന്നു മുതല്‍മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി ഇന്നു മുതല്‍

ചൈനയെ വിട്ട് ആപ്പിൾ ഇന്ത്യയിലേയ്ക്ക്; വലിയ ഉല്‍പാദന ഹബ്ബ് ആക്കാൻ സാധ്യത

ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ സമീപകാലത്ത് ആപ്പിള്‍ ചില വിജയങ്ങള്‍ ഇന്ത്യയില്‍ കൈവരിച്ചിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ പുറത്തുവന്ന ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ വിപണി വിഹിതത്തിന്റെ 62.7 ശതമാനം ആപ്പിള്‍ സ്വന്തമാക്കിയതായി പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ പ്രാദേശിക ഉറവിട മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതിലൂടെ കമ്പനിയ്ക്ക് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തിന് ആപ്പിള്‍ അന്ന് നന്ദി പറഞ്ഞിരുന്നു. രാജ്യത്ത് ചില്ലറ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന് അഭ്യൂഹങ്ങളുണ്ട്.

കൊവിഡ് 19 പ്രതിസന്ധി: 'സൂം' വഴി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍കൊവിഡ് 19 പ്രതിസന്ധി: 'സൂം' വഴി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍

ആപ്പിള്‍ നിലവില്‍ ഇന്ത്യയിലെ റീസെല്ലറുകള്‍ വഴി വില്‍പ്പന നടത്തുന്നുണ്ടെങ്കിലും സ്വന്തമായി സ്റ്റോറുകള്‍ ആരംഭിച്ചിട്ടില്ല. ഫെബ്രുവരിയില്‍ നിക്ഷേപകരുമായി നടത്തിയ ആഹ്വാനത്തില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക്, 2021 -ല്‍ ആപ്പിള്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. ആപ്പിള്‍ അടുത്തിടെ ആഗോളതലത്തില്‍ ഐഫോണ്‍ എസ്ഇ പ്രഖ്യാപിച്ചിരുന്നു, ഇത് ഇന്ത്യയിലും വില്‍ക്കും. കൂടാതെ ഹോംപോഡ് സ്മാര്‍ട്ട് സ്പീക്കറും കമ്പനി അടുത്തിടെ അവതരിപ്പിച്ചു. ഇത് സാധാരണ സ്മാര്‍ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും അപ്പുറത്തേക്ക് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.

Read more about: apple ആപ്പിള്‍
English summary

ഇന്ത്യ ആപ്പിളിന്റെ അടുത്ത വലിയ ഉല്‍പാദന കേന്ദ്രമാവാന്‍ സാധ്യത | india may be apple's next big production hub

india may be apple's next big production hub
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X