ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 3.6 ശതമാനമായി കുറച്ച് ഇന്ത്യ റേറ്റിംഗ്‌സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനവും അതിന്റെ ഫലമായി ഉണ്ടായ രാജ്യവ്യാപക ലോക്ക് ഡൗണും ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച 5.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായി കുറച്ചു. ലോക്ക് ഡൗണ്‍ 2020 ഏപ്രില്‍ അവസാനം വരെ പൂര്‍ണമായോ ഭാഗികമയോ തുടരാന്‍ സാധ്യതയുണ്ടെന്നും, 2020 മെയ് മുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനസ്ഥാപിക്കുമെന്നും അനുമാനിച്ചാണ് നിലവിലെ പുനരവലോകനമെന്ന് ഇന്ത്യ റേറ്റിംസ് വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് റേറ്റിംഗ് ഏജന്‍സി, ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ മുന്‍കൂര്‍ എസ്റ്റിമേറ്റായ 5.0 ശതമാനത്തില്‍ നിന്ന് 2020 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 4.7 ശതമാനമായി പരിഷ്‌കരിച്ചു.

ജിഡിപി വളര്‍ച്ച 2020 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 3.6 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 2.3 ശതമാനവും പ്രതീക്ഷിക്കുന്നു. അടിസ്ഥാന പ്രഭാവവും ക്രമാനുഗതമായുള്ള വീണ്ടെടുക്കലും വിതരണ ശൃംഖല പുനസ്ഥാപിക്കുന്നതും മൂലം 2021 ആദ്യ പാദത്തിലെ 2.8 ശതമാനമെന്ന വളര്‍ച്ച കുറവ് രണ്ടാം പാദത്തില്‍ 4.3 ശതമാനമായി വീണ്ടെടുക്കുകയും ചെയ്യും. രൂപയുടെ കടുത്ത സമ്മര്‍ദം കാരണം നിക്ഷേകരുടെ മാറിയ കാഴ്ചപ്പാട് മൂലധനത്തിന്റെ ഒഴുക്കിന് കാരണമായിട്ടുണ്ടെന്നും വിലയിരുത്തുന്നു. സമ്പത്തിലെ ഗണ്യമായ കുറവ് ഉപഭോഗ നിലവാരത്തെയും ബാധിക്കുന്നതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഉപഭോക്തൃ ഉപകരണങ്ങള്‍, വിനോദം, കായികം, മൊത്ത വ്യാപാരം, ഗതാഗതം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയുടെ ആവശ്യം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 3.6 ശതമാനമായി കുറച്ച് ഇന്ത്യ റേറ്റിംഗ്‌സ്

<strong>വായ്പകളുടെ മൂന്ന് മാസത്തെ ഇഎംഐ ഇളവ്: ഇപ്പോൾ ആശ്വാസം, പണി പുറകെ വരുന്നത് ഇങ്ങനെ </strong>വായ്പകളുടെ മൂന്ന് മാസത്തെ ഇഎംഐ ഇളവ്: ഇപ്പോൾ ആശ്വാസം, പണി പുറകെ വരുന്നത് ഇങ്ങനെ

നിരവധി ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ചൈനയ്ക്ക് പുറത്ത് സ്വയം കണ്ടെത്തുന്നതിലൂടെ അവരുടെ പ്രവര്‍ത്തനങ്ങളിലെ അപകട സാധ്യത കുറയ്ക്കുമെന്നും ഇന്ത്യ റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി. കൂടാതെ ചൈനയുമായുള്ള വിതരണ ശൃംഖലയിലെ തടസം, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിതരണ ശൃംഖലയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ ഉത്പാദന മേഖലയ്ക്ക് പ്രോത്സാഹനമാവും. ഇതിന് സര്‍ക്കാരിന്റെ നയപരമായ പിന്തുണയും ആവശ്യമാണെന്ന് ഏജന്‍സി വിശ്വസിക്കുന്നു. സമൂഹം, സമ്പദ് വ്യവസ്ഥ, മറ്റ് വിഭാഗങ്ങള്‍, മേഖലകള്‍ തുടങ്ങിയവയുടെ ആശങ്കകള്‍ ലഘൂകരിക്കുന്നതിന് വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്. കാരണം, കൊവിഡ് 19 വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണ്. കൂടാതെ, കൊവിഡ് 19 -ന്റെ പ്രതികൂല സ്വാധീനത്തെ ലോക്ക് ഡൗണ്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

English summary

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 3.6 ശതമാനമായി കുറച്ച് ഇന്ത്യ റേറ്റിംഗ്‌സ്

india ratings and research downgrades gdp growth forecast to 3.6 percentage.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X