ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, 2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഒന്നാം പാദത്തിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച്ച വച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്ക്ഡൌണുകളെ തുടർന്ന് കുറഞ്ഞ ഉപഭോക്തൃ ആവശ്യത്തെയും നിക്ഷേപത്തെയും ആശ്രയിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനം ചുരുങ്ങി.
കനത്ത ഇടിവ്
1996 ൽ ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ആഴത്തിലുള്ള ഇടിവാണ് ഇത്തവണത്തേത്. മിക്ക വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിലും മോശം പ്രകടനാണ് ഇന്ത്യ കാഴ്ച്ചവച്ചത്. മഹാമാരി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയിൽ ചരിത്രപരമായ ജിഡിപി ഇടിവിന് കാരണമായിട്ടുണ്ടെങ്കിലും, കൊവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിലൂടെ ഇന്ത്യയിലെ സ്ഥിതി കൂടുതൽ വഷളായിട്ടുണ്ട്.
ചൈന തിരിച്ചുപിടിച്ചു
ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം ഇടിഞ്ഞെങ്കിലും ചൈന 3.2 ശതമാനം വളർച്ച നേടി. കൊറോണ വൈറസ് മഹാമാരി ചൈനയിൽ ഏറ്റവും ഉയർന്ന സമയത്ത് ജനുവരി-മാർച്ച് മാസങ്ങളിൽ വളർച്ച 6.8 ശതമാനം ചുരുങ്ങിയിരുന്നു. 2019 - 20 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇന്ത്യ 3.1 വളർച്ചയാണ് നേടിയത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ജർമ്മനിയിൽ ജിഡിപി 10.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
മറ്റ് രാജ്യങ്ങൾ
ഏപ്രിൽ-ജൂൺ പാദത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ 12 ശതമാനം ഇടിഞ്ഞു. ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥ ഇതേ കാലയളവിൽ 12.4 ശതമാനം ചുരുങ്ങി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ജിഡിപി 13.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ യുണൈറ്റഡ് കിംഗ്ഡം ജിഡിപിയിൽ 20.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
യുഎസ് ഏറ്റവും പിന്നിൽ
ജിഡിപി വളർച്ചയിൽ ഇന്ത്യയേക്കാൾ മോശം പ്രകടനം കാഴ്ച്ച വച്ച ഒരേയൊരു രാജ്യം യുഎസ് ആണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 32.9 ശതമാനം വാർഷിക നിരക്കിൽ ചുരുങ്ങിയ യുഎസ് സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേക്കാൾ മോശം പ്രകടനം കാഴ്ച്ച വച്ചത്. കൊറോണ വൈറൽ ബിസിനസുകൾ അടച്ചുപൂട്ടുകയും പതിനായിരക്കണക്കിന് ആളുകളെ ജോലിയിൽ നിന്ന് പുറത്താക്കുകയും തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയർത്തുകയും ചെയ്തതാണ് യുഎസിന് തിരിച്ചടിയായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
