2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ചാ നിരക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ടു. 2020-21 രണ്ടാം പാദത്തിലെ ജിഡിപി 33.14 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. 2019-20 ലെ രണ്ടാം പാദത്തിലെ 35.84 ലക്ഷം കോടി രൂപയിൽ നിന്ന് 7.5 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഒന്നാം പാദത്തേക്കാൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പാദത്തിലെ റെക്കോർഡ് സങ്കോചത്തിന് കാരണമായ മഹാമാരി നിയന്ത്രണങ്ങൾ ലഘൂകരിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായി. രണ്ടാം പാദത്തിൽ നാമമാത്ര വളർച്ച കൈവരിച്ച നിർമാണമേഖലയുടെ മികച്ച പ്രകടനമാണ് പ്രതീക്ഷകൾ തകർത്തത്. എന്നിരുന്നാലും, സ്വകാര്യ ഉപഭോഗം 11.5 ശതമാനം കുറഞ്ഞു. ഉപഭോഗത്തിൽ കുതിച്ചുചാട്ടത്തിന് ഇനിയും സമയമെടുക്കുമെന്നാണ് സൂചനകൾ. വൈദ്യുതി മേഖല 4.4 ശതമാനവും കാർഷിക മേഖല മൂന്നു ശതമാനത്തിലധികവും വളർന്നു.

2020-21 ലെ നിലവിലെ വിലകളിലെ ജിഡിപി 47.22 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2019-20 ലെ രണ്ടാം പാദത്തിൽ ഇത് 49.21 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2019-20 ലെ രണ്ടാം പാദത്തിലെ 5.9 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 4.0 ശതമാനം ചുരുങ്ങി.
ജിഡിപി കണക്കാക്കലിൽ കാർഷിക, സഹകരണ, കർഷകക്ഷേമ വകുപ്പിൽ നിന്ന് ലഭിച്ച 2020-21 ലെ ഖാരിഫ് സീസണിലെ കാർഷിക ഉൽപാദനത്തിന്റെ കണക്കുകളും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലഭിച്ച കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications