2020-21 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജിഡിപിയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് പുറത്തു വന്ന് ഒരാഴ്ച പിന്നിടുമ്പോൾ മുൻ റിസർവ് ബാങ്ക് ഗവർണറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ ജിഡിപി വളർച്ചാ നിരക്ക് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന് വ്യക്തമാക്കി. സർക്കാർ ദുരിതാശ്വാസ പാക്കേജിന്റെയും പിന്തുണയുടെയോ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതുവരെ വളരെ കുറഞ്ഞ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി.
മോശം വളർച്ച
ലിങ്ക്ഡ്ഇനിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, ഒന്നാം പാദ കാലയളവിൽ ജിഡിപിയിലെ 23.9 ശതമാനം ഇടിവ് അനൌപചാരിക മേഖലയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഇതിലും മോശമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദം സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ ത്രൈമാസ ജിഡിപി വളർച്ചാ നമ്മെയെല്ലാം ഭയപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയിലെ 23.9 ശതമാനം ഇടിവ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയെയും (12.4% ജിഡിപി ഇടിവ്) അമേരിക്കയെയുമായി (9.5% ജിഡിപി ഇടിവ്) താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്.
കൊറോണ പ്രതിസന്ധി
കൊറോണ വൈറസ് മഹാമാരി ഇപ്പോഴും ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വളർച്ച വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നും രാജൻ പറഞ്ഞു. എന്നാൽ, ഇതുവരെയുള്ള സർക്കാർ പിന്തുണ വളരെ കുറവാണ്. പാവപ്പെട്ട കുടുംബങ്ങൾക്ക് സൌജന്യ ഭക്ഷ്യധാന്യങ്ങൾ, ചെറുകിട, ഇടത്തരം (എസ്എംഇ) സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് വായ്പ ഗ്യാരൻറി എന്നിവ കണക്കിലെടുക്കുമ്പോൾ, സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഉത്തേജനം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തന്ത്രം
നിലവിൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് രഘുറാം രാജൻ. ഭാവിയിൽ സാധ്യമായ ഉത്തേജനത്തിനായി വിഭവങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ വിമുഖത കാണിക്കുന്നതെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധൻ ചൂണ്ടിക്കാട്ടി. എന്നാൽ "ഈ തന്ത്രം സ്വയം പരാജയപ്പെടുത്തുന്നതാണെന്നും," അദ്ദേഹം അഭിപ്രായപ്പെട്ടു.
വളർച്ച സാധ്യത
നിലവിലെ സാഹചര്യത്തിൽ സർക്കാർ ദുരിതാശ്വാസത്തിന്റെയും പിന്തുണയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ രാജൻ, ദുരിതാശ്വാസ നടപടികളില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യതകളെ സാരമായി ബാധിക്കുമെന്നും വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി വളരെയധികം ചെലവഴിച്ച ബ്രസീൽ ഇന്ത്യയെ അപേക്ഷിച്ച് ഇടത്തരം വളർച്ചയിലേക്ക് ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ ഒരു രോഗിയായി കരുതുകയാണെങ്കിൽ രോഗബാധിതനായിരിക്കുമ്പോഴും രോഗത്തിനെതിരെ പോരാടുമ്പോഴുമാണ് രോഗിക്ക് ആവശ്യമായ പോഷകാഹാരം നൽകേണ്ടതെന്ന് രഘുറാം രാജൻ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications