ഇന്ത്യയിൽ പഞ്ചസാര ഉൽപാദനം 20 ശതമാനം വർധിച്ചു

ഉത്തർപ്രദേശിൽ മാത്രമാണ് ഈ സീസണിൽ ഉൽപാദനം കുറഞ്ഞത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൽഹി: ഇന്ത്യയിൽ പഞ്ചസാര ഉപഭോഗത്തിനൊപ്പം തന്നെ ഉൽപാദനവും വർധിക്കുന്നതായി കണക്കുകൾ. മാർച്ച് 15 വരെ 20 ശതമാനം വർധനവാണ് പഞ്ചസാരയുടെ ഉൽപാദനത്തിൽ രേഖപ്പെടുത്തിയത്. 258.68 ലക്ഷം ടൺ പഞ്ചസാര ഉൽപാദിപ്പിച്ചതായി ഇസ്മയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാപര വർഷത്തിലെ ഇതേ കാലയളവിൽ 216.13 ലക്ഷം പഞ്ചസാരയാണ് ഇന്ത്യയിൽ ഉൽപാദിപ്പിച്ചത്.

ഇന്ത്യയിൽ പഞ്ചസാര ഉൽപാദനം 20 ശതമാനം വർധിച്ചു

മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകളിൽ പ്രകടമായ 68 ശതമാനം വർധനവാണ് രാജ്യത്തെ ആകെ പഞ്ചസാര ഉൽപാദനത്തിലും വർധനവിന് കാരണമായത്. ഈ കാലയളവിൽ സംസ്ഥാനത്തെ 188 മില്ലുകൾ 94.05 ലക്ഷം ടൺ പഞ്ചസാര ഉൽപാദിപ്പിച്ചു.

അതേസമയം 120 പഞ്ചസാര മില്ലുകൾ പ്രവർത്തിച്ചിരുന്ന ഉത്തർപ്രദേശിൽ ഈ സീസണിൽ പഞ്ചസര ഉൽപാദനം കുറഞ്ഞു. കഴിഞ്ഞ വർഷം 87.16 ലക്ഷം ടൺ പഞ്ചസാര ഉൽപാദിപ്പിച്ചെങ്കിൽ ഇത്തവണ 84.25 ലക്ഷം പഞ്ചസാരയാണ് ഉത്തർപ്രദേശിൽ ഉൽപാദിപ്പിച്ചത്. 18 മില്ലുകൾ പ്രവർത്തനം അവസാനിപ്പിച്ചു.

തെക്കൻ സംസ്ഥാനമായ കർണാടകയിൽ പഞ്ചസാര ഉൽപാദനം വർധിപ്പിച്ചതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. 33.35 ലക്ഷം ടണ്ണിൽ നിന്ന് 41.35 ലക്ഷം ടണ്ണായി ഉയർന്നു. 66 പഞ്ചസാര മില്ലുകളിൽ 62 മില്ലുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്, 4 മില്ലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

ഗുജറാത്തിൽ 15 പഞ്ചസാര മില്ലുകൾ 2021 മാർച്ച് 15 വരെ 8.49 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചു. കഴിഞ്ഞ വർഷം ഇത് 7.78 ലക്ഷം ടൺ പഞ്ചസാരയായിരുന്നു.2020-21 പഞ്ചസാര സീസണിൽ രാജ്യത്ത് 502 പഞ്ചസാര മില്ലുകൾ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം ഇത് പ്രവർത്തിച്ച 457 ആയിരുന്നു. നിലവിൽ 331 എണ്ണം ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ പഞ്ചസാര സീസണിൽ ഇത് 319 എണ്ണം ആയിരുന്നു.

Read more about: sugar
English summary

India's sugar production raised 20 per cent this season as Maharashtra's raised to 68 per cent

India's sugar production raised 20 per cent this season as Maharashtra's raised to 68 per cent
Story first published: Thursday, March 18, 2021, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X