ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാര നടപടികള്‍ കരുത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 ആകുമ്പോഴേയേ്ക്കും മൊത്തം ജിഡിപിയുടെ 15 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് യുബിഎസ് സെക്യൂരിറ്റീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ തൻവി ഗുപ്ത ജെയിൻ തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഉദ്പാദന ചിലവ് ഇന്ത്യയിലാണെങ്കിലും ഇത്പാദനത്തിന് അനുകൂലമായ ഘടകങ്ങള്‍ ചൈനയിലാണ്. എന്നാല്‍ വരുംനാളുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഇക്കാര്യത്തിലും ചൈനയെ മറികടക്കും.

രാജ്യത്തിന്റെ പ്രധാന പരിഷ്കാരങ്ങളായ സ്വകാര്യവത്ക്കരണം, തൊഴില്‍നിയമ ഭേദഗതി, വിദേശ നിക്ഷേപം തുടങ്ങിയവയെല്ലാം ചേര്‍ന്നാണ് ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്താകുവാന്‍ സഹായിക്കുക. ഉത്പാദന ക്ഷമതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയും ചേര്‍ന്ന് വേണം ഇതിനെ ത്വരിതപ്പെടുത്തുവാന്‍. ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള ജിഡിപി വളര്‍ച്ചയിലേക്ക് ഇന്ത്യയുടെ സംഭാവന 15 ശതമാനമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വലിയ പ്രാദേശിക വിപണന സാധ്യതകൾ, കുറഞ്ഞ തൊഴിൽ ചെലവ്, മാക്രോ ഇക്കണോമിക് സ്ഥിരത, നിലവിലുള്ള പരിഷ്കരണ വേഗത ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ എന്നിവയെല്ലാം ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള പൂജ്യത്തില്‍ നിന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ശേഷി മൊത്തം ആഗോള വിതരണ ശൃംഖലയുടെ 20-30 ശതമാനത്തിലെത്തണം. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ഉദ്പാദനം ഉയരുന്നതും ആഗോള ഇലക്ട്രിക് കാര്‍ രംഗത്തെ ഭീമനായ ടെസ്ലയുടെ മോഡല്‍ 3 കാറിന്റെ ഉദ്പാദനം ഇന്ത്യയിലേക്ക് വരുന്നതും പ്രാദേശിക നിര്‍മ്മാണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതും രാജ്യത്തിനറെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
