2021 ഓടെ ഏറ്റവും കൂടുതല്‍ കടബാധ്യത വഹിക്കുന്ന വിപണികളിലൊന്നായി ഇന്ത്യ മാറും: മൂഡീസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 -ഓടെ ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തുന്ന വികസ്വര വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് അറിയിച്ചു. ഉയര്‍ന്നു വരുന്ന വമ്പന്‍ വിപണികളിലെ വളര്‍ച്ചയെയും ധനപരമായ ചലനാത്മകതയെയും കൊവിഡ് 19 പ്രതിസന്ധി ബാധിച്ചതിനാല്‍, അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് ഈ വിപണികളെ കൊവിഡ് പ്രതിസന്ധി ഉയര്‍ന്ന കടബാധ്യതകളിലേക്ക് നയിക്കുമെന്നും മൂഡീസ് വ്യക്തമാക്കി. 'പ്രധാനമായും വളര്‍ന്നുവരുന്ന കമ്പോള പരമാധികാരികളിലെ സര്‍ക്കാര്‍ കടം 2019 -ലെ നിലവാരത്തില്‍ നിന്ന് 2021 അവസാനത്തോടെ ജിഡിപിയുടെ ശരാശരി 10 ശതമാനം പോയിന്റ് ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പലിശയടവ് വര്‍ധിച്ച കടത്തിന് കാരണമാകുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, പ്രാഥമികമായുള്ള ധനക്കമ്മി കാരണമാണിത്,' മൂഡീസ് അഭിപ്രായപ്പെട്ടു.

 

2021 -ഓടെ ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന വിപണികളിലെ കടഭാരം ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നും മൂഡീസ് പറയുന്നു. ചരക്കുവ്യവസായം, ടൂറിസം, പൊതുമേഖലകളിലെ സമ്പര്‍ക്കം, പെരുമാറ്റത്തിലെ ശാശ്വതമായ മാറ്റങ്ങള്‍, ദുര്‍ബലമായ ആഗോള ഡിമാന്‍ഡ് തുടങ്ങിയവ മൂലം ഈ രാജ്യങ്ങളില്‍ ചിലത് സാമ്പത്തിക ഞെരുക്കവും പെട്ടന്നുള്ള ആഘാതത്തിനപ്പുറമുള്ള വരുമാനക്കുറവും നേരിടുന്നു. ഇത് ഇടത്തരം വളര്‍ച്ചയെ സാരമായി ബാധിക്കുകയും ധനപരമായ വെല്ലുവിളകളും അപകടസാധ്യതകളും സൃഷ്ടിക്കുകയും ഉല്‍പാദക്ഷമത കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നും അമേരിക്ക ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സി അറിയിച്ചു.

 
 2021 ഓടെ ഏറ്റവും കൂടുതല്‍ കടബാധ്യത വഹിക്കുന്ന വിപണികളിലൊന്നായി ഇന്ത്യ മാറും: മൂഡീസ്‌

ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥകളും അനിശ്ചിതകാല ബാധ്യതകളും ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍, ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കുമിടയില്‍ വര്‍ധിച്ച സമ്മര്‍ദം നിരന്തര കടബാധ്യത സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. 'ഉയര്‍ന്ന നിഷ്‌ക്രിയ വായ്പകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാങ്കിംഗ് സമ്പ്രദായം ദുര്‍ബലമായ ആസ്തി ഗുണനിലവാരവും കുറഞ്ഞ വായ്പാ-നഷ്ട പരിരക്ഷയും മൂലധന അപര്യാപ്തതയും അനുഭവിക്കുന്നു. മൊത്തം ബാങ്കിംഗ് സമ്പ്രദായ ആസ്തികളുടെ 70 ശതമാനത്തോളം വരുന്ന പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഇത് പ്രത്യേകിച്ചും സംഭവിക്കുന്നത്,' മൂഡീസ് അറിയിച്ചു.

English summary

india will be large emerging market to have highest debt burden by 2021 says moodys | 2021 ഓടെ ഏറ്റവും കൂടുതല്‍ കടബാധ്യത വഹിക്കുന്ന വിപണികളിലൊന്നായി ഇന്ത്യ മാറും: മൂഡീസ്‌

india will be large emerging market to have highest debt burden by 2021 says moodys
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X