ഗ്യാസ് സിലിണ്ടറുകൾക്ക് ഒടിപി അധിഷ്ടിത ഡെലിവറി: പരിഷ്കാരം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നു. നവംബർ മുതൽ ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് ഒടിപി നിർബന്ധമാകും. പാചക വാതക ഗ്യാസ് സിലിണ്ടറുകൾ വീട്ടുപടിയ്ക്കൽ എത്തിക്കുന്നതിനുള്ള നടപടിയ്ക്ക് വ്യക്തികൾക്ക് ഒടിപി ലഭിക്കേണ്ടത് നിർബന്ധമാണ്. ഗ്യാസ് സിലിണ്ടറുകൾ മോഷണം പോകുന്നത് തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷൻ കോഡ് പ്രാബല്യത്തിൽ വരുത്തുന്നത്. ശരിയായ ഉപഭോക്താവിനെ കണ്ടെത്തി സിലിണ്ടറുകൾ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്നാണ് മാധ്യമറിപ്പോർട്ടുകൾ പറയുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം വരുന്നൂ മൈക്രോമാക്‌സ് വീണ്ടും... പുതിയ കെട്ടിലും മട്ടിലും 'ഇൻ(In)'രണ്ട് വര്‍ഷത്തിന് ശേഷം വരുന്നൂ മൈക്രോമാക്‌സ് വീണ്ടും... പുതിയ കെട്ടിലും മട്ടിലും 'ഇൻ(In)'

ഇന്ത്യയിലെ പത്ത് സ്മാർട്ട് സിറ്റികളിലാണ് ഡെലിവറി ഓതന്റിക്കേഷൻ കോഡ് പ്രാബല്യത്തിൽ വരുന്നത്. ഉപയോക്താക്കൾക്കിടയിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് പ്രാവർത്തികമാകുന്നതിന് അനുസൃതമായി കൂടുതൽ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഗ്യാസ് സിലിണ്ടറുകൾക്ക് ഒടിപി അധിഷ്ടിത ഡെലിവറി:  പരിഷ്കാരം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ഡെലിവറി ഓതന്റിക്കേഷൻ കോഡ് പ്രാബല്യത്തിൽ വരുത്തുന്നത് ഗ്യാസ് സിലിണ്ടറുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന നടപടി എളുപ്പത്തിലാക്കും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ നേരത്തെ രജിസ്റ്റർ ചെയ്ത നമ്പറിലാണ് ഒടിപി ലഭിക്കുക. ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ ഉപയോക്താക്കൾ ഈ കോഡാണ് ജീവനക്കാരെ കാണിക്കേണ്ടത്. തെറ്റായ ഒരാൾക്ക് സിലിണ്ടർ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ ഒടിപി അധിഷ്ടിത പദ്ധതിയുടെ ലക്ഷ്യം. എന്നാൽ തങ്ങളുടെ വിരങ്ങൾ എൽപിജി ഡെലിവറി ഡിപ്പാർട്ട്മെന്റിൽ നൽകിയിട്ടില്ലാത്തവർക്ക്ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇതോടെ നവംബർ ഒന്നുമുതൽ ഉപയോക്താവിന്റെ വിലാസവും മൊബൈൽ നമ്പറും കൃത്യമായിരിക്കണം. എന്നാൽ കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമായിരിക്കില്ല.

Read more about: lpg smart city otp india
English summary

Indian Oil companies to implement OTP for delivery of LPG cylinders, It will be effect from November 1st

Indian Oil companies to implement OTP for delivery of LPG cylinders, It will be effect from November 1st
Story first published: Friday, October 16, 2020, 20:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X