തീവണ്ടി വൈകിയാല്‍ യാത്രക്കാരന് ടിക്കറ്റ് തുക് മുഴുവനും റീഫണ്ട് ലഭിക്കും; എങ്ങനെ വാങ്ങിയെടുക്കാം; വഴികളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒരു വ്യക്തിയുടെ പോസ്റ്റ് തീവണ്ടി വൈകിയാലുള്ള റീഫണ്ട് സംബന്ധിച്ചായിരുന്നു. സെക്കന്തരാബാദില്‍ നിന്നും എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത അദ്ദേഹം എറണാകുളത്ത് യാത്ര അവസാനിപ്പിക്കുമ്പോള്‍ വണ്ടി 5 മണിക്കൂറായിരുന്നു വൈകിയത്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് തുകയില്‍ എന്തെങ്കിലും ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. തീവണ്ടി വൈകിയോടുന്നത് സംബന്ധിച്ച് പല തരത്തിലുള്ള ബുദ്ധിമുട്ട് യാത്രക്കാര്‍ അനുഭവിക്കുന്നുണ്ട്.

 റീഫണ്ട്

കാലാവസ്ഥയിലെ ബുദ്ധിമുട്ട് കൊണ്ടോ മറ്റു സാങ്കേതികമായ പ്രശ്‌നങ്ങള്‍ കൊണ്ടോ തീവണ്ടികള്‍ വൈകാറുണ്ട്. ഇതില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് റെയില്‍വെ പലതരത്തിലുള്ള പരിഹാരം കാണാറുണ്ട്. ഇത്തരത്തിലൊന്നാണ് വൈകിയോടുന്ന തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ലഭിക്കുന്ന റീഫണ്ട്. നിങ്ങള്‍ ബുക്ക് ചെയ്ത തീവണ്ടി നിശ്ചിത സമയം വൈകിയോടുകയാണെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ട്. 

Also Read: സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാംAlso Read: സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

ഏതൊക്കെ സാഹചര്യങ്ങളില്‍ റീഫണ്ട്

ഏതൊക്കെ സാഹചര്യങ്ങളില്‍ റീഫണ്ട്

ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ മൂന്ന് മണിക്കൂറോ അതിലധികമോ സമയം വൈകിയോടുന്ന തീവണ്ടികളിലെ യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കുകയുള്ളൂ. യാത്രക്കാരന് കയറേണ്ട സ്റ്റേഷനില്‍ തീവണ്ടി മൂന്ന മണിക്കൂലേറെ വൈകുകയും യാത്ര ചെയ്യാതിരിക്കുകയും ചെയ്താല്‍ മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കും. ഇതിന് എന്തൊക്കെ നടപടി ക്രമങ്ങളുണ്ടെന്ന് നോക്കാം. 

Also Read: ഈ പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടുണ്ടോ? 9 സേവനങ്ങളുടെ നിരക്ക് പരിഷ്കരിച്ചു; ഇനി അധിക നിരക്ക്Also Read: ഈ പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടുണ്ടോ? 9 സേവനങ്ങളുടെ നിരക്ക് പരിഷ്കരിച്ചു; ഇനി അധിക നിരക്ക്

ടിക്കറ്റ് റദ്ദാക്കുക

ടിക്കറ്റ് റദ്ദാക്കുക

കൗണ്ടര്‍ ടിക്കറ്റാണെങ്കില്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷനിലെത്തി കൗണ്ടറില്‍ നല്‍കി ടിക്കറ്റ് റദ്ദാക്കണം. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ആപ്പ്/ വെബ്‌സൈറ്റില്‍ മൈ ബുക്കിംഗ് എന്ന ഓപ്ഷനില്‍ നിന്ന് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം. തീവണ്ടി യാത്ര പുറപ്പെടുന്നതിന് മുന്‍പ് റദ്ദാക്കിയാലോ ടിക്കറ്റ് തുക റീഫണ്ട് ലഭിക്കുകയുള്ളൂ.  

Also Read: നാല് പേർക്ക് ഒന്നിച്ച് ട്രെയിൻ ടിക്കറ്റെടുത്തു; ഒന്ന് മാത്രം ക്യാന്‍സല്‍ ചെയ്യാൻ സാധിക്കുമോ? വഴികളറിയാംAlso Read: നാല് പേർക്ക് ഒന്നിച്ച് ട്രെയിൻ ടിക്കറ്റെടുത്തു; ഒന്ന് മാത്രം ക്യാന്‍സല്‍ ചെയ്യാൻ സാധിക്കുമോ? വഴികളറിയാം

എങ്ങനെ തുക ലഭിക്കും

എങ്ങനെ തുക ലഭിക്കും

കൗണ്ടര്‍ ടിക്കറ്റാണ് റദ്ദാക്കിയതെങ്കില്‍ കൗണ്ടറില്‍ നിന്ന് തന്നെ റീഫണ്ട് തുക ലഭിക്കും. ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്പ്റ്റ്) ഫയല്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി ആപ്പിലും വെബ്‌സൈറ്റിലും സൗക്യമുണ്ട്. ടിഡിആര്‍ ഫയല്‍ ചെയ്യുന്നതിനായി യാത്രക്കാരുടെയും ടിക്കറ്റ് വിവരങ്ങളും നല്‍കണം.

ടിഡിആര്‍ ഫയല്‍ ചെയ്യാനുള്ള കാരണം ലിസ്റ്റ് ബോക്‌സില്‍ നിന്ന തിരഞ്ഞെടുക്കണം. ശേഷം ടിഡിആര്‍ സബ്മിറ്റ് ചെയ്യാം. ടിഡിആര്‍ ബുക്ക് ചെയ്ത് 90 ദിവസത്തിനുള്ളില്‍ ഐആര്‍സിടിസിയില്‍ നിന്ന് റീഫണ്ട് ലഭിക്കും. ഐആര്‍സിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ തീവണ്ടി വൈകിയോടുന്ന തീവണ്ടി സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് ടിക്കറ്റ് റദ്ദാക്കുകയും ടിഡിആര്‍ ഫയല്‍ ചെയ്യുകയും വേണം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ടിക്കറ്റെടുത്ത വ്യക്തി യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെത്താൻ തീവണ്ടി 3 മണിക്കൂറിലധികം വൈകിയാലാണ് റീഫണ്ട് ലഭിക്കുകയുള്ളൂ. വെെകിയോടുന്ന വണ്ടയിൽ യാത്ര ചെയ്താൽ റീഫണ്ടിന് അർഹതയുണ്ടാകില്ല. തീവണ്ടിയിൽ യാത്ര ആരംഭിച്ച ശേഷമാണ് വൈകിയോടുന്നതെങ്കിലും യാതൊരു റീഫണ്ടും റെയിൽവെയിൽ നിന്ന് ലഭിക്കുന്നതല്ല.

തീവണ്ടി റദ്ദാക്കിയാൽ

തീവണ്ടി റദ്ദാക്കിയാൽ

തീവണ്ടികൾ റദ്ദാക്കിയാലും റിസർവ് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കും. കൺഫേം ടിക്കറ്റുകൾക്ക് ടിക്കറ്റ് തുക മുഴുവനും റീഫണ്ടായി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇതിനായി ടിക്കറ്റ് റദ്ദാക്കുകയോ ടിഡിആർ ഫയൽ ചെയ്യുകയോ ചെയ്യേണ്ടതില്ല. അതേസമയം കൗണ്ടർ ടിക്കറ്റുകളാണെങ്കിൽ പാസഞ്ചർ റിസർവേഷൻ കൗണ്ടർ വഴി റീഫണ്ട് വാങ്ങിയെടുക്കാം. ഇതിനായി പിആർഎസ് കൗണ്ടറിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കണം.

Read more about: irctc budget 2024
English summary

Indian Railway Gives Refund If Train Running Late By 3 Hours From Scheduled Departure Time; Details

Indian Railway Gives Refund If Train Running Late By 3 Hours From Scheduled Departure Time; Details, Read In Malayalam
Story first published: Wednesday, January 18, 2023, 19:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X