ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ: തിയ്യതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല, ഓഫർ 17 മുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഉപയോക്താക്കൾക്കുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകളിൽ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. ഈ ഓഫർ പ്രാബല്യത്തിൽ വരുന്നതോടെ ഏത് സമയത്ത് നടത്താനുദ്ദേശിക്കുന്ന യാത്രകൾക്കും ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും.

 

ഈ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പ്രസ്താവന നടത്തുംമുന്‍പ് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്ര പ്രധാനം ചെയ്യുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. 2021 ഏപ്രിൽ 17 മുതൽ 2021 ഏപ്രിൽ 30 വരെ നടത്തിയ പുതിയ ബുക്കിംഗുകളുടെ സമയവും, തിയ്യതിയും മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എയർലൈനും ഈ ഓഫർ പ്രകാരം പതിവ് നിരക്കിൽ 2021 ഏപ്രിൽ 30 വരെ നടത്തിയ പുതിയ ബുക്കിംഗിനായി യാത്രക്കാർക്ക് പരിധിയില്ലാത്ത മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്ന നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

  ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ: തിയ്യതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല, ഓഫർ 17 മുതൽ

ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ www.goIndiGo.in വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഓഫർ സംബന്ധിച്ച വിശദമായ നിബന്ധനകളും വ്യവസ്ഥകളും ബുക്ക് ചെയ്യുമ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.

അതേ സമയം കൊവിഡ് വാക്സിൻ എത്തിക്കുന്നതിന് നേരത്തെ തന്നെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജനുവരി ആദ്യം തന്നെ വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജനുവരി 12 നും ഏപ്രിൽ 12 നും ഇടയിൽ മൊത്തം 81,437 കിലോഗ്രാം കൊവിഡ് വാക്സിനുകളാണ് എയർലൈൻ എത്തിച്ചതായും കമ്പനി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Read more about: indigo
English summary

IndiGo waives-off change fees on domestic bookings made till 30 April

IndiGo waives-off change fees on domestic bookings made till 30 April
Story first published: Friday, April 16, 2021, 22:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X