ഈ വർഷം ഇന്‍ഫോസിസില്‍ 74 കോടിപതികള്‍; നേതൃത്വ തലത്തില്‍ സ്ഥാനക്കയറ്റം ഇല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019-20 കാലയളവിലെ കോടിപതി ക്ലബ്ബില്‍ ഇന്‍ഫോസിസിന് 74 ജീവനക്കാരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കായ 64 -നെയപേക്ഷിച്ച് കൂടുതല്‍. വൈസ് പ്രസിഡന്റുമാരുടെയും സീനിയര്‍ വൈസ് പ്രസിഡന്റുമാരുടെയും പദവിയിലുള്ള ജീവനക്കാരാണ് കോടിപതികളില്‍ ഭൂരിഭാഗവും. മുന്‍ ജീവനക്കാരെ അപേക്ഷിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇപ്പോഴുള്ള ജീവനക്കാരുടെ നഷ്ടപരിഹാരത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മുമ്പ് അനുവദിച്ചതും പ്രയോഗിച്ചതുമായ സ്‌റ്റോക്ക് ആനുകൂല്യങ്ങളുടെ വിലയിലെ വര്‍ദ്ധനവാണ് ഇതിന് കാരണമെന്ന് ഇന്‍ഫോസിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

നിശ്ചിത വേതനം, വേരിയബിള്‍ വേതനം, റിട്ടയറല്‍ ആനൂകൂല്യങ്ങള്‍, പ്രസ്തുത കാലയളവില്‍ ഉപയോഗിച്ച സ്‌റ്റോക്ക് ഓപ്ഷനുകള്‍ എന്നിവ പ്രതിഫലത്തില്‍ ഉള്‍പ്പെടുന്നു. നേതൃത്വ തലത്തില്‍ ഇന്‍ഫോസിസിന്റെ മൊത്തത്തിലുള്ള വേതനം സ്ഥിരമോ കുറവോ ആയി തുടര്‍ന്നു. 2019-20 കാലയളവില്‍ നേതൃത്വ തലത്തില്‍ സ്ഥാനക്കയറ്റം ഉണ്ടായിരുന്നില്ല. കൂടാതെ, പ്രധാന മാനേജ്‌മെന്റ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും (കെഎംപി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ക്രിമെന്റ് സൈക്കിളിലൂടെ കടന്നുപോയതുമില്ല.

സെപ്റ്റംബർ വരെ സ്വർണ വിപണിയ്ക്ക് തിരിച്ചടി, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല

ഈ വർഷം ഇന്‍ഫോസിസില്‍ 74 കോടിപതികള്‍; നേതൃത്വ തലത്തില്‍ സ്ഥാനക്കയറ്റം ഇല്ല

ഇന്‍ഫോസിസ് ജീവനക്കാരുടെ ശരാശരി വേതനം (എംആര്‍ഇ) 2019-20 കാലയളവില്‍ പത്ത് ശതമാനം ഉയര്‍ന്ന് 6.8 രൂപയെന്ന നിലയിലെത്തി. ഇതിന് മുമ്പിത് 6.2 ലക്ഷം രൂപയെന്ന നിലയിലായിരുന്നു. ജോലിയിലെ സ്ഥാനക്കയറ്റങ്ങളും മറ്റ് ഇവന്റ് അധിഷ്ഠിത നഷ്ടപരിഹാര പരിഷ്‌കരണങ്ങള്‍ കണക്കിലെടുത്തതിന് ശേഷവും, ഇന്ത്യയിലെ ഇന്‍ഫോസിസ് ജീവനക്കാരുടെ ശമ്പളത്തില്‍ ശരാശരി 7.3 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

വിവാഹക്കാർക്ക് ആശ്വാസം, കേരളത്തിൽ സ്വർണ വില വീണ്ടും താഴേയ്ക്ക്

ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെയും കമ്പനി സിഒഒ യുബി പ്രവീണ്‍ റാവുവിന്റെയും പ്രതിഫലത്തിന്റെ ആനുപാതം എംആര്‍ഇ പ്രകാരം യഥാക്രമം 502 ഉം 155 ഉം ആയിരുന്നു. 'പുതിയ കാലഘട്ടത്തിലെ ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയെ മനസിലാക്കാനും പ്രതികരിക്കാനുമുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വരും മാസങ്ങളില്‍ നമുക്ക് യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും,' നിലവിലെ പരിതസ്ഥിതിയെക്കുറിച്ച് സൂചിപ്പിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേകനി ഓഹരി ഉടമകള്‍ക്ക് അയച്ച് കത്തില്‍ വ്യക്തമാക്കുന്നു.

 

സാങ്കേതികവിദ്യ ഇവിടെ ഒരു സഖ്യകക്ഷി ഉണ്ടാക്കുമെന്നും എന്റര്‍പ്രൈസ് സ്‌കെയിലില്‍ കെട്ടിട സംവിധാനങ്ങളും ഓപ്പറേറ്റിംഗ് മോഡലുകളും പരിഹാരങ്ങളുടെ രൂപകല്‍പ്പനയിലേക്കുള്ള ഫാക്ടറിംഗ് സ്‌കെയിലിനുള്ള ഒരു പരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

infosys had 74 crorepatis in 2020 fiscal no promotion for leaders | ഈ വർഷം ഇന്‍ഫോസിസില്‍ 74 കോടിപതികള്‍; നേതൃത്വ തലത്തില്‍ സ്ഥാനക്കയറ്റം ഇല്ല

infosys had 74 crorepatis in 2020 fiscal no promotion for leaders
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X