കോഗ്നിസന്റിനു പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി മിഡ്, സീനിയർ തല ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മുതിർന്ന മാനേജർമാർക്കുള്ള ഇന്റേണൽ ജോബ് കോഡായ ജെ എൽ 6 ബാൻഡിൽ (ജോബ് ലെവൽ 6) ഉള്ള 10 ശതമാനം അല്ലെങ്കിൽ 2,200 ഓളം പേരെയാണ് പിരിച്ചുവിടാൻ പദ്ധതിയിട്ടിരിക്കുന്നത്.
പിരിച്ചുവിടൽ
JL6, JL7, JL8 ബാൻഡുകളിലായി 30,092 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കമ്പനി 2-5% വരെ അസോസിയേറ്റ് (JL3 ഉം അതിനു താഴെയും), മിഡിൽ (JL4, 5) തലങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 971 സീനിയർ എക്സിക്യൂട്ടീവുകളിൽ 2-5% (അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാർ) പേരോടും പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുമെന്നാണ് വിവരം. അതായത് 50ഓളം എക്സിക്യൂട്ടീവുകൾ പിരിഞ്ഞു പോകേണ്ടി വരും.
ഏറ്റവും വലിയ പിരിച്ചുവിടൽ
അടുത്ത കാലത്ത് എങ്ങും കമ്പനിയിൽ ഇത്രയും വലിയ പിരിച്ചുവിടൽ നടന്നിട്ടില്ല. പ്രകടനത്തെ അടിസ്ഥാനമാക്കി ആളുകളെ കമ്പനി മുമ്പ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു കൂട്ട പിരിച്ചുവിടൽ അടുത്ത കാലത്ത് എങ്ങും ഉണ്ടായിട്ടില്ലെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കേപ്ജെമിനി
മറ്റൊരു ആഗോള ഐടി കമ്പനിയായ കേപ്ജെമിനി അടുത്തിടെ ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചില പ്രൊജക്ടുകൾ കമ്പനിക്ക് നഷ്ട്ടമായതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഫ്രഞ്ച് ഐടി സേവന സ്ഥാപനമാണ് കേപ്ജെമിനി. കേപ്ജെമിനി ഇന്ത്യയിൽ 1.08 ലക്ഷം ജോലിക്കാരെ നിയമിച്ചിട്ടുണ്ട്.
സാംസങ്
കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ് ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം ജീവനക്കാരെ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാതായതോടെയാണ് കമ്പനി പിരിച്ചു വിടൽ നടപടികളിലേയ്ക്ക് കടന്നത്. നിലവിലെ സാഹചര്യത്തിൽ ബിസിനസ്സിന്റെ ദീർഘകാല വിജയത്തിനായാണ് പിരിച്ചുവിടൽ പോലുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications