അന്താരാഷ്ട്ര വിമാന സ‍ർവ്വീസ്: ജനുവരി 11 മുതൽ സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് എയർ ഇന്ത്യ വിമാനങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ നിരോധിച്ചിരിക്കുന്ന സമയത്ത്, എയർ ഇന്ത്യ ബെംഗളൂരുവിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് നേരിട്ടുള്ള വിമാന സ‍ർവ്വീസുകൾ ജനുവരി 11 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയർ ഇന്ത്യ ആഴ്ചയിൽ രണ്ടു തവണയായിരിക്കും സ‍ർവ്വീസ് നടത്തുക. ബെംഗളൂരുവിനും അമേരിക്കയ്ക്കും ഇടയിലുള്ള ആദ്യത്തെ നോൺ സ്റ്റോപ്പ് വിമാനമാണിത്.

 

എയർ ഇന്ത്യ വിൽപ്പന: ബിഡ് സമർപ്പിക്കാനുളള സമയപരിധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

കൊറോണ വൈറസ് ലോക്ക്ഡൗണും തുടർന്നുള്ള അന്താരാഷ്ട്ര വിമാന സർവീസ് നിരോധനങ്ങൾക്കുമിടയിൽ ഈ തീരുമാനം സുപ്രധാന വഴിത്തിരിവാണ്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ കവാടമായി ബെംഗളൂരു വിമാനത്താവളം മാറും. അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിലെ നഗരങ്ങളിലെ യാത്രക്കാരെ ഇത് വളരെയധികം സഹായിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

അന്താരാഷ്ട്ര വിമാന സ‍ർവ്വീസ്: ജനുവരി 11 മുതൽ സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് എയർ ഇന്ത്യ വിമാനങ്ങൾ

പുതിയ നോൺ സ്റ്റോപ് സേവനം സാൻ ഫ്രാൻസിസ്കോയിലേക്കും യുഎസിലെ സമീപ പ്രദേശങ്ങളിലേക്കുമുള്ള കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. 238 സീറ്റുകളുള്ള ബോയിംഗ് 777-200 എൽ‌ആർ വിമാനം സ‍ർവ്വീസിനായി ഉപയോ​ഗിക്കാനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്.

കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

ലോകത്തെ മികച്ച 45 ഡിജിറ്റൽ നഗരങ്ങളിൽ ബെംഗളൂരുവും സാൻ ഫ്രാൻസിസ്കോയും ഒന്നും രണ്ടും സ്ഥാനങ്ങളിലാണുള്ളത്.

English summary

International Flight Services: Air India Flights To San Francisco From January 11 | അന്താരാഷ്ട്ര വിമാന സ‍ർവ്വീസ്: ജനുവരി 11 മുതൽ സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് എയർ ഇന്ത്യ വിമാനങ്ങൾ

Air India has announced that direct flights from Bangalore to San Francisco will start from January 11. Read in malayalam.
Story first published: Thursday, November 26, 2020, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X