ആലിബാബയെ വരിഞ്ഞുമുറുക്കി ചൈന; ടെക് കമ്പനികള്‍ തകര്‍ന്നടിയുന്നു, വിപണിയില്‍ വിറ്റഴിക്കല്‍ തകൃതി

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജിങ്: ആലിബാബയുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ച് നിക്ഷേപകര്‍. ആലിബാബ സഹസ്ഥാപകന്‍ ജാക് മാക്കെതിരെ ചൈനീസ് ഭരണകൂടം നടപടി തുടങ്ങിയതോടെയാണ് നിക്ഷേപകര്‍ ആശങ്കയിലായത്. കിട്ടുന്ന വിലയ്ക്ക് ഓഹരി വിറ്റ് രക്ഷപ്പെടുന്ന നിക്ഷേപകരെയാണ് വിപണിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ജൂണിന് ശേഷം ഏറ്റവും കനത്ത ഇടിവ് ആലിബാബ നേരിട്ടത് തിങ്കളാഴ്ചയാണ്. ഒമ്പത് ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. 1000 കോടി ഡോളറിന്റെ ഉത്തേജന ശ്രമം കമ്പനി നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ആലിബാബയെ വരിഞ്ഞുമുറുക്കി ചൈന; ടെക് കമ്പനികള്‍ തകര്‍ന്നടിയുന്നു, വിപണിയില്‍ വിറ്റഴിക്കല്‍ തകൃതി

ജാക് മായുടെ സാമ്രാജ്യം തകര്‍ന്നടിയുന്നു എന്ന പ്രചാരണമാണ് നടക്കുന്നത്. ഹോങ്കോങ് വിപണിയില്‍ മാത്രം 11600 ഡോളറിന്റെ വിറ്റഴിക്കലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ആലിബാബയുടെ ഇടപാടുകളില്‍ കൃത്രിമത്വം നടന്നുവെന്നും അന്വേഷിക്കുമെന്നും ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ആ ദിവസം അമേരിക്കന്‍ ഓഹരി വിപണിയില്‍ ആലിബാബയ്ക്ക് 15 ശതമാനം നഷ്ടമുണ്ടായി. ചൈനീസ് ഭരണകൂടം എന്ത് നടപടിയാണ് ആലിബാബക്കെതിരെ സ്വീകരിക്കുക എന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ യാതൊരു വ്യക്തതയുമില്ല. കനത്ത പിഴ ഈടാക്കുമെന്നാണ് കരുതുന്നത്.

കമ്പനിയുടെ വന്‍ തകര്‍ച്ചയിലേക്ക് ഈ നടപടി എത്തിപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് രക്ഷപ്പെടാമെന്ന നിലയിലാണ് ഓഹരി ഉമടകള്‍ പെരുമാറുന്നത്. ചൈനീസ് ഇന്റര്‍നെറ്റ് ലോകത്തെ അതികായരായ ആലിബാബയുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് മുന്നോട്ടുപോകാനാണോ എന്ന് ഭരണകൂടം സംശയിക്കുന്നു.

ചൈനീസ് ഭരണകൂടത്തിന്റെ നീക്കം ആലിബാബയ്ക്ക് മാത്രമല്ല വിപണിയില്‍ തിരിച്ചടിയായത്. ചൈനീസ് ടെക്‌നോളജി കമ്പനികളെയെല്ലാം ബാധിച്ചു. ജാക് മായുടെ കമ്പനിയില്‍ മാത്രം അന്വേഷണം ഒതുങ്ങില്ലെന്ന് നിക്ഷേപകര്‍ സംശയിക്കുന്നു. മറ്റു കമ്പനികളിലേക്കും അന്വേഷണം നീണ്ടേക്കാമെന്നും അവര്‍ ഭയപ്പെടുന്നു. തുടര്‍ന്നാണ് ചൈനീസ് ടെക് കമ്പനികളുടെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കല്‍ തുടങ്ങിയത്. രണ്ടു സെഷനില്‍ മാത്രം 20000 കോടി ഡോളറാണ് തകര്‍ന്നടിഞ്ഞത്. ആലിബാബയുടെ കുത്തക തകര്‍ക്കുമെന്നാണ് ചൈനീസ് ഭരണകൂടം നല്‍കുന്ന സൂചന.

അതേസമയം, ഒരു പക്ഷേ കടുത്ത നടപടിക്ക് ചൈന തയ്യാറാകില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. വന്‍കിട കമ്പനികള്‍ക്കെതിരായ നടപടികള്‍ ചൈനയുടെ മുഖം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വികൃതമാകാന്‍ ഇടയാക്കുമെന്ന് ഭരണകൂടം ഭയപ്പെടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ആലിബാബക്കെതിരെ ശക്തമായ നടപടിയെടുത്താല്‍ ലോകോത്തര കമ്പനികള്‍ ചൈന വിട്ട് പോകുന്നതാകും ഫലം. അതാകട്ടെ, ചൈനയുടെ സാമ്പത്തിക മേല്‍ക്കോയ്മ തകര്‍ക്കുകയും ചെയ്യും.

English summary

Jack Ma’s Alibaba share selloff in Markets after Investors Concern over China crackdown

Jack Ma’s Alibaba share selloff in Markets after Investors Concern over China crackdown
Story first published: Tuesday, December 29, 2020, 22:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X