ജെഫ് ബെസോസ് ഈ ആഴ്ച തന്റെ ആമസോൺ ഓഹരികളിലെ 3 ബില്യൺ ഡോളറിലധികം വിറ്റു, ഈ വർഷം കമ്പനിയുടെ മൂല്യത്തിൽ 75% വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ഓഹരികൾ വിറ്റതെന്ന് ആമസോൺ സിഇഒ വിശദീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം പതിവായി തന്റെ ഓഹരികൾ വിൽക്കുകയും, പലപ്പോഴും ഇത് തന്റെ ബ്ലൂ ഒറിജിൻ ബഹിരാകാശ കമ്പനിക്കും മറ്റ് സംരംഭങ്ങൾക്കും പണം കണ്ടെത്താനായി ഉപയോഗിക്കുകയുമാണ് ചെയ്യാറുള്ളത്.
നിക്ഷേപ വൈവിധ്യവത്ക്കരണം
വലിയ ആസ്തികളുള്ള കോടീശ്വരന്മാർ സാധാരണയായി അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാറുണ്ട്. അതായത് എല്ലാ ആസ്തികളും ഒരേ നിക്ഷേപത്തിൽ ഒതുക്കില്ല. ഈ വർഷം ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലും ബെസോസ് വലിയ അളവിൽ തന്നെ ഓഹരികൾ വിറ്റഴിച്ചിരുന്നു. ഈ വർഷം 10 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആമസോൺ ഓഹരികൾ അദ്ദേഹം വിറ്റു. 2019ൽ ഏകദേശം 3 ബില്യൺ ഡോളർ വില മതിക്കുന്ന ഓഹരികൾ വിറ്റിരുന്നു.
ഓഹരി വിൽപ്പന
ബെസോസിന്റെ ഓഹരി വിൽപ്പനയെക്കുറിച്ച് ആമസോൺ ഇതുവരെ പ്രതികരിച്ചില്ല. ബ്ലൂ ഒറിജിന് ധനസഹായം ചെയ്യുന്നതിനായി പ്രതിവർഷം ഒരു ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിൽക്കുന്നുണ്ടെന്ന് ബെസോസ് മുമ്പ് പറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം അടുത്തിടെ 10 ബില്യൺ ഡോളർ ഫണ്ട് സമാഹരിച്ചിരുന്നു.
ബഹിരാകാശ ടൂറിസം
കഴിഞ്ഞ മാസം ബ്ലൂ ഒറിജിൻ ബഹിരാകാശ ടൂറിസം റോക്കറ്റ് വിക്ഷേപിച്ചിച്ചിരുന്നു. ന്യൂ ഷെപ്പേർഡ് എന്നാണ് വാഹനത്തെ വിളിക്കുന്നത്. ഇത് ന്യൂ ഷെപ്പേർഡിന്റെ പതിമൂന്നാമത്തെ പരീക്ഷണ പറക്കലായിരുന്നു. എന്നാൽ ഇതുവരെ മനുഷ്യരുമായി ബഹിരാകാശത്തേയ്ക്ക് പറന്നിട്ടില്ല.
കോടീശ്വര പട്ടികയിൽ ഒന്നാമൻ
വലിയ അളവിൽ ഓഹരി വിറ്റഴിക്കൽ നടത്തിയിട്ടും ബ്ലൂംബെർഗ് കോടീശ്വര പട്ടികയിൽ ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ആസ്തി 191 ബില്യൺ ഡോളറാണ്. ഈ വർഷം തുടക്കം മുതൽ ഇതുവരെ 76 ബില്യൺ ഡോളറിന്റെ വർധനവാണ് ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
