2021 ന്റെ രണ്ടാം പകുതിയിൽ ജിയോ 5ജി സേവനം ആരംഭിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. അഞ്ചാം തലമുറ വയർലെസ് സേവനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി അംബാനി കൂട്ടിച്ചേർത്തു. 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുന്നത് രാജ്യത്തിന് ആവശ്യമാണെന്ന് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ നാലാം പതിപ്പിൽ സംസാരിച്ച അംബാനി പറഞ്ഞു.
5 ജി വിപ്ലവം
2021 ന്റെ രണ്ടാം പകുതിയിൽ ജിയോ ഇന്ത്യയിൽ 5 ജി വിപ്ലവത്തിന് തുടക്കമിടുമെന്ന് ഉറപ്പു നൽകുന്നതായി മുകേഷ് അംബാനി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വർക്ക്, ഹാർഡ്‌വെയർ, സാങ്കേതിക ഘടകങ്ങൾ ഇതിന് കരുത്തേകുമെന്നും അംബാനി പറഞ്ഞു. സ്പെക്ട്രം വിറ്റാലുടൻ റിലയൻസ് ജിയോ 5 ജി ആരംഭിക്കുമെന്ന് പറയുമ്പോഴും എതിരാളികളായ ഭാരതി എയർടെൽ ലിമിറ്റഡും വോഡഫോൺ ഐഡിയ ലിമിറ്റഡും വിശ്വസിക്കുന്നത് 5 ജി ഇന്ത്യയിൽ രണ്ട് വർഷത്തിന് ശേഷമേ ആരംഭിക്കൂവെന്നാണ്.
പ്രവർത്തനങ്ങൾ ആരംഭിച്ചു
5 ജി വികസിപ്പിക്കുന്നതിനും അതിവേഗ നെറ്റ്‌വർക്കിനെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും യുഎസ് ആസ്ഥാനമായുള്ള ക്വാൽകോം ഇൻകോർപ്പറേറ്റുമായി പ്രവർത്തിക്കുകയാണെന്ന് ഒക്ടോബറിൽ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ സാങ്കേതികവിദ്യ
ജിയോ 5 ജി ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 100%വും രാജ്യത്ത് തന്നെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലോകോത്തര നിലവാരമുള്ള 5 ജി സേവനം ഇന്ത്യയിൽ ആരംഭിക്കുകയെന്നും ജൂലൈയിൽ നടന്ന റിലയൻസിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ അംബാനി വ്യക്തമാക്കിയിരുന്നു. ടെലികോമുകളുടെ സംയോജിത നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ കാരണം ജിയോയ്ക്ക് 4 ജി നെറ്റ്‌വർക്ക് 5 ജിയിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നേട്ടങ്ങൾ
സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, വെർച്വൽ റിയാലിറ്റി ഉൽപ്പന്നങ്ങൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സൊല്യൂഷനുകൾ എന്നിവയിലുടനീളം വേഗത്തിലുള്ള ഡാറ്റ, മെച്ചപ്പെട്ട ഡിജിറ്റൽ സേവനങ്ങൾ എന്നിവ ലഭിക്കാൻ 5 ജി സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
