ജിയോ ഫൈബർ ഇനി മുതൽ സൗജന്യമല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ജിയോ ഫൈവർ ഇനിമുതൽ സൗജന്യമല്ല. ടെലികോം രംഗത്തെ ലാഭം വർദ്ധിപ്പിക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് റിലയൻസ് ജിയോ സൗജന്യ ഓഫറുകൾ നിർത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നിലവിലെ ജിയോ ഫൈവർ ഉപഭോക്താക്കളോട് സൗജന്യ ഹോം ബ്രോഡ്‌ ബാൻഡ് സേവനങ്ങൾ ഉടൻ നിർത്തലാക്കുമെന്നും ജിയോയിൽ തുടരണമെങ്കിൽ നിർദ്ദിഷ്ട ജിയോ ഫൈബർ പ്ലാനുകളിലേക്ക് മാറണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ പുതിയ ഉപഭോക്താക്കൾക്ക് ജിയോ ബില്ലിംഗ് ആരംഭിക്കുന്നതുമാണ്.

അടുത്തിടെയായിരുന്നു റിലയൻസ് ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ജിയോ ഫൈവർ പ്രഖ്യാപിച്ചത്. കണക്ഷൻ എടുക്കുന്നവർക്ക് സൗജന്യമായി ലാന്റ് ലൈൻ കണക്ഷനും സെറ്റ് ടോപ് ബോക്സും നൽകിയിരുന്നു. അഞ്ച് ലക്ഷ്യത്തിൽപരം ആളുകൾ ആ കാലയളവിൽ ജിയോ ഫൈബർ അംഗത്വമെടുത്തിരുന്നു. കണക്ഷൻ എടുക്കുന്നതിന്റെ ഭാഗമായി ഒരോ ജിയോ ഫൈബർ ഉപഭോക്താവും റീഫണ്ടബിൾ തുകയായി 2500 രൂപയാണ് നൽകിയത്.

ജിയോ ഫൈബർ ഇനി മുതൽ സൗജന്യമല്ല

<strong>കാർ വിപണിയിൽ പ്രതിസന്ധി; ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ ഒരുങ്ങുന്നു</strong> കാർ വിപണിയിൽ പ്രതിസന്ധി; ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ ഒരുങ്ങുന്നു

699 മുതൽ 8,499 രൂപ വരെയാണ് ജിയോ ഫൈബറിന്റെ പുതുക്കിയ പ്ലാനുകൾ. ഇതിൽ ഗെയിമിംഗ്, ഹോം നെറ്റ്‌വർക്ക് ഷെയറിംഗ്, ടിവി വീഡിയോ കോളിംഗ്, കോൺഫറൻസിംഗ്, ഉപകരണ സുരക്ഷ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. നിലവിൽ ജിയോ ഫൈബറിന് ഏകദേശം 700,000 ഉപയോക്താക്കളുണ്ട്. 1600 നഗരങ്ങളിലായി 20 ദശലക്ഷം വീടുകളും 16 ദശലക്ഷം സംരംഭങ്ങളുമാണ് ജിയോ ലക്ഷ്യമിടുന്നതെന്നും 12-18 മാസത്തിനുള്ളിൽ തന്നെ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.

Read more about: jio fiber jio ജിയോ
English summary

ജിയോ ഫൈബർ ഇനി മുതൽ സൗജന്യമല്ല

Jio-fiber is no longer free
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X