ജിയോ റീച്ചാർജ് നിരക്ക് കൂട്ടി, 98 രൂപയുടെ പ്ലാൻ നിർത്തലാക്കി; പുതിയ പ്ലാനിനെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിസ്ഥാന റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി. ജിയോ വെബ്‌സൈറ്റും മൈ ജിയോ ആപ്പും ഈ പ്ലാൻ നീക്കം ചെയ്തു.

 

നിർത്തലാക്കിയ പ്ലാൻ

നിർത്തലാക്കിയ പ്ലാൻ

98 രൂപ പ്ലാൻ പ്രകാരം റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 300 എസ്എംഎസ്, 2 ജിബി ഡാറ്റ, സqജന്യ ജിയോ-ടു-ജിയോ കോളുകൾ എന്നിവയാണ് ലഭിച്ചിരുന്നത്. 28 ദിവസത്തേക്കായിരുന്നു പ്ലാനിന്റെ സാധുത. 98 രൂപ പ്ലാൻ നീക്കം ചെയ്ത ശേഷം ടെലികോം ഓപ്പറേറ്റർ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ 129 രൂപയുടേതാണ്. ഇതിനർത്ഥം ഇപ്പോൾ റിലയൻസ് ജിയോ വരിക്കാർക്ക് ജിയോ സേവനങ്ങൾ ലഭിക്കുന്നതിന് കുറഞ്ഞത് 129 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടതുണ്ട്.

129 രൂപയുടെ പ്ലാൻ

129 രൂപയുടെ പ്ലാൻ

129 രൂപ പ്ലാൻ പ്രകാരം റിലയൻസ് ജിയോ വരിക്കാർക്ക് 2 ജിബി അതിവേഗ ഡാറ്റയും 300 എസ്എംഎസും ലഭിക്കും. ജിയോ വരിക്കാർക്ക് പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് കോളുകൾ വിളിക്കാൻ 1,000 മിനിറ്റും ലഭിക്കും. ഇതിനൊപ്പം, ജിയോ സിനിമ, ജിയോ ടിവി എന്നിവ ഉൾപ്പെടുന്ന മൈ ജിയോ ആപ്ലിക്കേഷനുകളിലേക്ക് ജിയോ ഉപയോക്താക്കൾക്ക് കോംപ്ലിമെന്ററി ആക്സസ് ലഭിക്കും.

എയർടെല്ലിന്റെ പുതിയ കിടിലൻ റീച്ചാ‍‍ർജ് പ്ലാൻ; വോഡഫോൺ-ഐഡിയ, ജിയോ, എയർടെൽ ലാഭമേത്?

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

അടുത്തിടെ, റിലയൻസ് ജിയോ വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. 999 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പുതിയ പദ്ധതിയുടെ ഭാഗമായി റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം 3 ജിബി ഡാറ്റയും ലഭിക്കും. ഉപയോക്താക്കൾ 3 ജിബിയുടെ ദൈനംദിന ഡാറ്റാ പരിധി തീർക്കുകയാണെങ്കിൽ, അവരുടെ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും.

ഇന്ത്യന്‍ ആകാശം കീഴടക്കാന്‍ ജിയോ; 22 വിദേശ വിമാന കമ്പനികളുമായി കരാര്‍, ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ്

പ്രത്യേകതകൾ

പ്രത്യേകതകൾ

മറ്റ് ജിയോ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യവും മറ്റ് നെറ്റ്‌വർക്കുകളിലേയ്ക്ക് വിളിക്കാൻ 3000 മിനിറ്റും വാഗ്ദാനം ചെയ്യുന്നു. 100 എസ്എംഎസിനൊപ്പം 84 ദിവസത്തെ സാധുതയുമായാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ജിയോ സിനിമ, ജിയോ ടിവി എന്നിവ ഉൾപ്പെടുന്ന മൈ ജിയോ അപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

റിലയന്‍സ് ജിയോയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, തന്ത്രം മാറ്റുമോ?

English summary

Jio Raises Recharge Rates, Cancels Rs 98 Plan; Know About The New Rs 129 Plan | ജിയോ റീച്ചാർജ് നിരക്ക് കൂട്ടി, 98 രൂപയുടെ പ്ലാൻ നിർത്തലാക്കി; പുതിയ പ്ലാനിനെക്കുറിച്ച് അറിയാം

After removing the Rs 98 plan, the minimum plan offered by Jio is Rs 129. Read in malayalam.
Story first published: Friday, October 23, 2020, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X