കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപൂരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ കേരള ബജറ്റ് 2020 അവതരിപ്പിച്ചു. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍ മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

കുറഞ്ഞ നിരക്കിൽ കാൻസറിന്റെ മരുന്നുകൾ ലഭ്യമാക്കുന്നതിനായി കിഫ്ബിയുടെ സഹായത്തോടെ കെഎസ്ഡിപിയുടെ തൊട്ടടുത്തുള്ള 6.4 ഏക്കര്‍ സ്ഥലത്ത് ഓണ്‍കോളജി പാര്‍ക്ക് നിര്‍മിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പ്രതിദിനം 250 രൂപ വരുന്ന മരുന്നുകൾ 28 രൂപയ്‌ക്ക് കെഎസ്ഡിപി ലഭ്യമാക്കും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനവും കെഎസ്ഡിപിയിലൂടെ ആരംഭിക്കും.

കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി

സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കുംസംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കും

നഴ്‌സിംഗ് പരിശീലത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാർമസ്യൂട്ടിക്കൽസ് മരുന്ന് ഉൽപാദനത്തിലേക്ക് കടക്കും. കാരുണ്യ പദ്ധതി തുടരും. മറ്റ് ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതാണ്. പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകരാം നല്‍കിയിട്ടുണ്ട്.

പദ്ധതിയുടെ പ്രവര്‍ത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനത്തൊട്ടാകെ വ്യാപകമാകും. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും. ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. പിണറായി സർക്കറിന്റെ അഞ്ചാം ബജറ്റാണ് ഇത്. പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയായിരിക്കും ഇന്ന് അവതരിക്കുന്നത്.

English summary

കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി.

Kerala Budget 2020: 50 crores to Medical Services Corporation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X