സംസ്ഥാന ബജറ്റ് 2021: പ്രഖ്യാപനങ്ങളും ഇളവുകളും ഒറ്റനോട്ടത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാരണം മുന്‍നിര്‍ത്തി ആരോഗ്യ മേഖലയ്ക്കാണ് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഈ തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കന്നി ബജറ്റില്‍ പുതിയ നികുതികളോ നികുതി വര്‍ധനവോ ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. നികുതിയില്‍ ഒറ്റത്തവണയായുള്ള തീര്‍പ്പാക്കലും സര്‍ക്കാര്‍ തുടരും.

സംസ്ഥാന ബജറ്റ് 2021: പ്രഖ്യാപനങ്ങളും ഇളവുകളും ഒറ്റനോട്ടത്തില്‍

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായുള്ള ആരോഗ്യ പാക്കേജില്‍ 2,800 കോടി രൂപയും ഉപജീവനം വഴിമുട്ടിയവര്‍ക്ക് പണം നേരിട്ടു എത്തിക്കുന്നതിനായുള്ള സാമ്പത്തിക പാക്കേജിന് 8,900 കോടി രൂപയുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ വായ്പകള്‍ക്കും പലിശയിളവുകള്‍ക്കുമായി 8,300 കോടി രൂപയും രണ്ടാം പിണറായി സര്‍ക്കാര്‍ നീക്കിവെച്ചു. ഇതേസമയം, പെന്‍ഷന്‍ രൂപത്തിലാണോ അതോ മറ്റേതെങ്കിലും മാര്‍ഗത്തിലാണോ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുകയെന്ന കാര്യത്തില്‍ ധനമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല.

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് 700 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ഉറപ്പുവരുത്താന്‍ 1,000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ ധനമന്ത്രി വകയിരുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് ഓക്‌സജിന്‍ പ്ലാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളും.

സംസ്ഥാന ബജറ്റ് 2021: പ്രഖ്യാപനങ്ങളും ഇളവുകളും ഒറ്റനോട്ടത്തില്‍

കാര്‍ഷിക, വ്യവസായ, സേവന മേഖലകള്‍ക്കായി 1,600 കോടി രൂപ കരുതാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കാനും ഈ തുക വിനിയോഗിക്കും. നടപ്പു സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1,000 കോടി രൂപയുടെ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 4 ശതമാനമായിരിക്കും പലിശ.

സംസ്ഥാന ബജറ്റ് 2021: പ്രഖ്യാപനങ്ങളും ഇളവുകളും ഒറ്റനോട്ടത്തില്‍

റബര്‍ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസമേകുന്നുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള സബ്‌സിഡി കുടിശ്ശികയ്ക്കായി 50 കോടി രൂപ ബജറ്റ് നീക്കിവെച്ചു. കുടുംബശ്രീ ഉപജീവന പാക്കേജ് വിഹിതം 100 കോടി രൂപയായും വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 300 കോടി രൂപയായും ഉയര്‍ന്നത് കാണാം.

നടപ്പു വര്‍ഷം 4,500 കോടി രൂപയുടെ കെഎഫ്‌സി വായ്പ സര്‍ക്കാര്‍ നല്‍കും. നേരത്തെ, 2020 മാര്‍ച്ച് വരെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 20 ശതമാനം അധിക വായ്പ കെഎഫ്‌സി അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം കൂടി അധിക വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 50 കോടി രൂപയാണ് ഈ വിഭാഗത്തില്‍ ബജറ്റ് വകയിരുത്തുന്നത്. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും.

സംസ്ഥാന ബജറ്റ് 2021: പ്രഖ്യാപനങ്ങളും ഇളവുകളും ഒറ്റനോട്ടത്തില്‍

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ അനുവദിക്കാനായി 1,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പലിശയിളവുകള്‍ക്കായി 25 കോടി രൂപയും പ്രത്യേകം നീക്കിവെച്ചു. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കാന്‍ 5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Read more about: kerala budget 2021
English summary

Kerala Budget 2021: Full Announcements In Detail

Kerala Budget 2021: Full Announcements In Detail. Read in Malayalam.
Story first published: Friday, June 4, 2021, 12:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X