കേരള ബജറ്റ് 2021: കോവിഡ് പ്രതിസന്ധി നേരിടുന്നതിന് 20,000 കോടി പ്രഖ്യാപിച്ച് സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: രണ്ടാം കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പുതിയ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപ പുതിയ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തി. കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് പ്രതിരോധിക്കാനും സര്‍ക്കാര്‍ നടപടികളെടുക്കും. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നതിനായി 8,900 കോടി രൂപയും സര്‍ക്കാര്‍ ഇത്തവണ മാറ്റിവെച്ചു.

 
കേരള ബജറ്റ് 2021: കോവിഡ് പ്രതിസന്ധി നേരിടുന്നതിന് 20,000 കോടി പ്രഖ്യാപിച്ച് സര്‍ക്കാര്‍

വികസന കാഴ്ച്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് ഈ വര്‍ഷമാദ്യം അവതരിപ്പിച്ചതെന്ന് പുതിയ ധനമന്ത്രി ടിഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കും. കേരള ഭരണത്തില്‍ ജനാധിപത്യവത്കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം, ആമുഖത്തില്‍ മന്ത്രി പറഞ്ഞു. ഓരോ ധനകാര്യ കമ്മിഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചതായി ധനമന്ത്രി പറഞ്ഞു.

Read more about: kerala budget 2021
English summary

Kerala Budget 2021: Government Announces Rs 20,000 Crore Economic Stimulus To Fight Against Covid-19

Kerala Budget 2021: Government Announces Rs 20,000 Crore Economic Stimulus To Fight Against Covid-19. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X