കേരള ബജറ്റ് 2021; കൃത്യം വ്യക്തം - കാല്‍പ്പനിക വരികളോ അതിനാടകീയതകളോ ഇല്ലാതെ കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്

കേരള ബജറ്റ് 2021; കൃത്യം വ്യക്തം - കാല്‍പ്പനിക വരികളോ അതിനാടകീയതകളോ ഇല്ലാതെ കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. മന്ത്രിയായി ചുമതലയേറ്റ് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ബജറ്റ് അവതരണം നടത്തിയ ആദ്യ ധനമന്ത്രിയെന്ന വിശേഷണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ബജറ്റ് അവതരണം നടത്തിയ ആദ്യ ധനമന്ത്രിയെന്ന വിശേഷണം കേരള ചരിത്രത്തില്‍ കെ.എന്‍.ബാലഗോപാലിനുള്ളതാണ്. ധനമന്ത്രിയായി അധികാരമേറ്റ് കൃത്യം 15ാം ദിവസമാണ് അദ്ദേഹം സഭയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായും അദ്ദേഹത്തിന്റെ കന്നി ബജറ്റ് അവതരണം മാറിയിരിക്കുകയാണ്. കൃത്യം ഒരു മണിക്കൂര്‍ നേരമാണ് അദ്ദേഹം ബജറ്റ് വായന നടത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച് 10 മണിയായപ്പോള്‍ പൂര്‍ത്തിയായി.

കേരള ബജറ്റ് 2021; കൃത്യം വ്യക്തം - കാല്‍പ്പനിക വരികളോ അതിനാടകീയതകളോ ഇല്ലാതെ ബജറ്റ്

കവിതാശകലങ്ങളുടെയോ മറ്റ് ഉദ്ധരണികളുടേയൊ അകമ്പടികളില്ലാതെയായിരുന്നു കെഎന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണം. നാടകീയതകള്‍ ഇല്ലാതെ പദ്ധതികള്‍ വ്യക്തമായി അവതരിപ്പിച്ചു പോവുകയാണുണ്ടായത്. ഒപ്പം ജനങ്ങളെ ഞെട്ടിക്കുന്ന അത്ഭുത പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റില്‍ ഇല്ല എന്നതും പ്രത്യേകതയായി.

കോവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും ആ വെല്ലുവിളികളെ മുന്നില്‍ കണ്ടായിരുന്നു ബജറ്റ് ഓരോ പ്രഖ്യാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയത്. കോവിഡ് പ്രതിരോധവും ആരോഗ്യമേഖലയെ സുസജ്ജമാക്കുകയും തന്നെയായിരുന്നു ബജറ്റിലെ പ്രഥമ പരിഗണന. കോവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

Read more about: kerala budget 2021
English summary

kerala budget-2021; pinarayi govt 2.0 budget speech by finance minister K.N Balagopal | കേരള ബജറ്റ് 2021; കൃത്യം വ്യക്തം - കാല്‍പ്പനിക വരികളോ അതിനാടകീയതകളോ ഇല്ലാതെ കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്

kerala budget-2021; pinarayi govt 2.0 budget speech by finance minister K.N Balagopal
Story first published: Friday, June 4, 2021, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X