കൊവിഡ് കാലത്തും മികച്ച പ്രകടനം: ബിസിനസ് ഇരട്ടിയിലധികമാക്കി കെഎഫ്സി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തിയിൽ വർധനവ്. മുൻവർഷത്തേക്കാൾ 1,349 വർധിച്ച് 4,700 കോടി രൂപയായി ഉയരുകയായിരുന്നു. അതുപോലെ തന്നെ വായ്പാ തിരിച്ചടവുകളും ഇതേ കാലയളവിൽ ഗണ്യമായി വർദ്ധിച്ചു.

ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം കൈമാറാൻ ബാങ്ക് ഇതര സ്ഥാപനങ്ങൾക്കും ആർബിഐ അനുമതിആർടിജിഎസ്, എൻഇഎഫ്ടി വഴി പണം കൈമാറാൻ ബാങ്ക് ഇതര സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി

2020-21 സാമ്പത്തിക വർഷത്തിൽ 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയിട്ടുള്ളത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 244 ശതമാനം വർധനവാണ് ഇതോടെ രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പാ വിതരണവും ഇതേ കാലയളവിൽ 1,447 കോടിയിൽ നിന്ന് 3,729 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും വായ്പ തിരിച്ചടവ് മുൻ സാമ്പത്തിക വർഷത്തിൽ 1,082 കോടിയിൽ നിന്ന് 21 സാമ്പത്തിക വർഷം 2,833 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പലിശ വരുമാനം 334 കോടിയിൽ നിന്ന് 436 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.

 കൊവിഡ് കാലത്തും മികച്ച പ്രകടനം: ബിസിനസ് ഇരട്ടിയിലധികമാക്കി കെഎഫ്സി

കെഎഫ്സിയുടെ പൂർണ്ണമായ പുനരാവിഷ്കരണമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരിയായി വിവിധ ബിസിനസ് മേഖലകൾക്കും അനുയോജ്യമായ വായ്പകളും ഏറ്റവും മികച്ച സേവനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമായി കെഎഫ്സി മാറിക്കഴിഞ്ഞിട്ടുമുണ്ടെന്ന് കെഎഫ്സി സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

വായ്പാ അനുമതി സെൻട്രലൈസ് ചെയ്തും ഇടപാടുകൾക്ക് സിഎംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടും വീഡിയോ കോൺഫറൻസിംഗിലൂടെയും സംവദിക്കുന്നതിനുള്ള അവസരമൊരുക്കിയതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സഹായിച്ചതായും സിഎംഡി പറഞ്ഞു. അതേ സമയം തന്നെ കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ
419 വ്യവസായങ്ങൾക്ക് 256 കോടി രൂപയുടെ പുതിയ വായ്പ അനുവദിച്ചതോടെ കെഎഫ്‌സി ഒരു റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 6.5 ശതമാനത്തിൽ ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞതിനാൽ അടിസ്ഥാന വായ്പ പലിശ നിരക്ക് എട്ട് ശതമാനമായി കുറച്ചിരുന്നു.

English summary

Kerala Financial Corporation ends fiscal on a high note

Kerala Financial Corporation ends fiscal on a high note
Story first published: Wednesday, April 7, 2021, 21:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X