കേരളത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന് 480 രൂപ കുറഞ്ഞ് 36480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4560 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 1200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

എംസിഎക്സ്
ഓഹരി വിപണികളിലെ ശക്തമായ കുതിപ്പിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.21 ശതമാനം ഇടിഞ്ഞ് 48,485 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ കിലോയ്ക്ക് 59,460 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 900 രൂപ ഇടിഞ്ഞിരുന്നു. മുൻ സെഷനിൽ വെള്ളി വില കിലോഗ്രാമിന് 800 രൂപ ഇടിഞ്ഞു.

ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ്ണ നിരക്കുകളിൽ ഇന്ന് കാര്യമായ മാറ്റമില്ല. നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സ്‌പോട്ട് സ്വർണ വില ഇന്ന് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,809.41 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 1,800.01 ഡോളറായി കുറഞ്ഞിരുന്നു. ജൂലൈ 17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.
പണമുള്ളവർക്ക് കാശെറിഞ്ഞ് കാശുണ്ടാക്കാം, ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 ഓഹരികൾ

മറ്റ് ലോഹങ്ങൾ
ഡോളർ സൂചിക ഇന്ന് 0.14% കുറഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 23.29 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഇടിഞ്ഞ് 959.64 ഡോളറിലെത്തി. കൊവിഡ് -19 വാക്‌സിനെക്കുറിച്ചുള്ള നല്ല വാർത്തകളും യുഎസ് രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് സ്വർണ്ണ വില ഇടിയാൻ കാരണം.
നിങ്ങൾ സ്വർണം വാങ്ങാൻ ഒരുങ്ങുന്നത് ഈ നിയമങ്ങൾ അറിഞ്ഞിട്ടാണോ?

സ്വർണ്ണ ഇടിഎഫ് നിക്ഷേപം
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 1.1 ശതമാനം ഇടിഞ്ഞ് 1,199.74 ടണ്ണായി. തിങ്കളാഴ്ച ഇത് 1,213.17 ടണ്ണായിരുന്നു.
ഒരാഴ്ച്ചയ്ക്കിടെ സ്വർണ വിലയിൽ വന്ന മാറ്റം; ഇനി സ്വർണ വില എങ്ങോട്ട്?