മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാന്‍ ഗ്രീന്‍ ജിയോ ഫാംസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള ഈ കമ്പനിയിലൂടെ 700 ലധികം ഉപഭോക്താക്കളാണ് കൊച്ചി നഗരത്തില്‍ പാലു വാങ്ങുന്നത്.

 

നിശ്ചിത നിലവാരം ഉറപ്പു വരുത്തുന്ന പശുഫാമുകളില്‍ നിന്ന പ്രത്യേക സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് വിതരണം ചെയ്യാനുള്ള പാല്‍ ശേഖരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലാസ് ബോട്ടിലുകള്‍ വഴി ഉപഭോക്താവിന്‍റെ വീടുകളില്‍ എത്തിക്കുന്നു.

മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാന്‍ ഗ്രീന്‍ ജിയോ ഫാംസ്

ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ 700 ലധികം ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രീന്‍ ജിയോ ഫാംസിന്‍റെ സിഇഒ ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരം, മുടക്കമില്ലാതെ പാല്‍ എത്തിക്കല്‍ എന്നിവയാണ് കമ്പനി ഉറപ്പു നല്‍കുന്നത്. ഉപഭോക്താക്കളില്‍ 90 ശതമാനവും മാസവരിക്കാരാണ്. ഈ സംരംഭം വഴി ഗുണമേډയുള്ള പാല്‍ എത്തിക്കുന്നതിനോടൊപ്പം ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം, സാങ്കേതിക പിന്തുണ തുടങ്ങിയവയും കമ്പനി നല്‍കുന്നുണ്ട്. സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെയാണ് ഓരോ ഫാമിന്‍റെയും നിയന്ത്രണം. കറവയ്ക്ക് ശേഷം 3 മണിക്കൂറിനുള്ളില്‍ പാല്‍ വീടുകളിലെത്തിക്കാന്‍ കഴിയുന്ന ശീതീകരണ ശൃംഖലയാണ് ഇതിന്‍റെ നട്ടെല്ല്.

പ്ലേസ്റ്റോര്‍ വഴി ഗ്രീന്‍ ജിയോ ഫാംസ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനായി മൊബൈല്‍ ആപ്പ് നവീകരിക്കും. ഫ്രാഞ്ചൈസ് വഴി ഓരോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും വിതരണ ഹബ് രൂപീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു.

Read more about: ksum kerala startup
English summary

Kerala Startup Mission's Green Geo Farms delivers fresh milk through online platform

Kerala Startup Mission's Green Geo Farms delivers fresh milk through online platform. Read in Malayalam.
Story first published: Saturday, January 23, 2021, 8:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X