100 കോടി ക്ലബ്ബിൽ, നിർണ്ണായക നേട്ടം കൈവരിച്ച് കെ എസ് ഡി പി, ലക്ഷ്യം 150 കോടി വിറ്റുവരവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: 26 കോടിയിൽ നിന്ന് 100 കോടി എന്ന വിറ്റുവരവ് നേട്ടം സ്വന്തമാക്കി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്. ഡിസംബർ 1ന് കെ.എസ്.ഡി.പി ഈ നിർണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. വിറ്റുവരവ് 100 കോടി രൂപ കടന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 26 കോടി രൂപയായിരുന്നു കെ.എസ്.ഡി.പിയുടെ വിറ്റുവരവ്. ഈ സാമ്പത്തിക വർഷം ഇനിയും നാലു മാസം ബാക്കിയുണ്ട്. 2019 ഫെബ്രുവരി 25ന് നോൺബീറ്റാലാക്ടം ഫാക്ടറി നാടിനു സമർപ്പിക്കുമ്പോൾ സർക്കാരും കെ.എസ്.ഡി.പിയും പറഞ്ഞൊരു ലക്ഷ്യമുണ്ട്. വിറ്റുവരവ് 150 കോടിയിലേയ്ക്ക് എത്തുമെന്നതാണത്. ഇപ്പോൾ 104 കോടി രൂപയായി. ഈ സാമ്പത്തിക വർഷം തന്നെ ഈ ലക്ഷ്യത്തോട് അടുക്കാൻ കെ.എസ്.ഡി.പിക്ക് സാധിക്കും എന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

 

100 കോടി ക്ലബ്ബിൽ, നിർണ്ണായക നേട്ടം കൈവരിച്ച്  കെ എസ് ഡി പി, ലക്ഷ്യം 150 കോടി വിറ്റുവരവ്

ഐസകിന്റെ വാക്കുകൾ ഇങ്ങനെ: '' കെ.എസ്.ഡി.പി പടിപ്പടിയായി കൈവരിക്കുന്ന നേട്ടം പലവട്ടം താൻ എഴുതിയിട്ടുണ്ട്. 2017ൽ ബീറ്റാലാക്ടം പ്രോജക്ടിന്റെ പുതിയൊരു ഘട്ടമായി ഡ്രൈ പൗഡർ ഇൻജക്ഷൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതേ വർഷം തന്നെ എൻഎബിഎൽ അക്രെഡിറ്റേഷനുള്ള ലബോറട്ടറി പ്രവർത്തനവും ആരംഭിച്ചു. 2018ൽ ബീറ്റാലാക്ടം ഫാക്ടറിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുത്തു. പ്രവർത്തനം നിലച്ച് താറുമാറായി കിടന്നിരുന്ന വെറ്റമിൻ എ പ്ലാന്റ് നവീകരിച്ച് നിർമ്മിച്ച നോൺ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിച്ചു. 158 ഇനം മരുന്നുകളുടെ ഉൽപ്പാദനമാണ് ഈ പ്ലാന്റിൽ നടക്കുക.

തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്കും കെ.എസ്.ഡി.പി മരുന്നു വിതരണം ആരംഭിച്ചു. ഇപ്പോൾ പുതിയൊരു ഇൻജക്ഷൻ പ്ലാന്റിന്റെയും ഒഫ്താൽമിക് മരുന്നുകളുടെ ഉൽപ്പാദനത്തിനുള്ള പ്ലാന്റിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാൻ കഴിയും. കോവിഡ് പശ്ചാത്തലത്തിൽ സാനിട്ടൈസർ നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കെ.എസ്.ഡി.പി 20ലക്ഷം കുപ്പി സാനിട്ടൈസറാണ് ഉൽപ്പാദനം നടത്തിയത്.

ത്രീ ലെയർ മാസ്കുകളും എൻ95 മാസ്കുകളും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനുവേണ്ടി നിർമ്മിച്ചു നൽകുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി പാർക്കിന്റെയും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട അവശ്യമരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനത്തിന്റെയും നിർമ്മാണം വരും സാമ്പത്തിക വർഷത്തിൽ തുടങ്ങാനാകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ എങ്ങനെയാണ് അത്ഭുതകരമായ മാറ്റങ്ങൾ വരിക എന്നതിന് ഉദാഹരണമാണ് കെ.എസ്.ഡി.പി എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

English summary

Kerala State Drugs and Pharmaceuticals Ltd Croses 100 crores in turn over

Kerala State Drugs and Pharmaceuticals Ltd Croses 100 crores in turn over
Story first published: Thursday, December 3, 2020, 23:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X