തിരുവനന്തപുരം; സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് മുഖേന നല്‍കുമെന്ന് വ്യവസായ മന്ത്രി . ഒപ്പം സംരംഭക വികസന പദ്ധതിയുടെ ഭാഗമായി ഈടില്ലാതെ ഒരുലക്ഷം രൂപവരെയും നല്‍കും. ഈട് നല്കാന് സ്വന്തമായി വസ്തുക്കള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും നല്‍കാമെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണ് ആയിരം കോടിയുടെ പുതിയ പദ്ധതി. ഇതോടെ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വര്‍ഷം 1446 കോടി രൂപയായിരുന്നു വിതരണം ചെയ്തത്. സംരംഭക വികസന പദ്ധതിയില്‍ പതിനായിരത്തില്പരം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് ഏറെ സഹായമാകുന്നതാണ് കെഎഫ്സിയുടെ നടപടി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉദാരമായ വായ്പകള്‍ നല്കാന് മടിച്ചു നില്‍ക്കുമ്പോഴുള്ള കെഎഫ്സിയുടെ പദ്ധതി ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 31 നകം 1000 കോടയുടെ വിവിധ പദ്ധതികൾക്കായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. നിലവിൽ പ്രാഥമിക ഈട് കൂടാതെ ബാങ്കുകൾ കൊളാറ്ററൽ സെക്യൂരിറ്റി കൂടി വാങ്ങിക്കുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായാണ് ഈട് വാങ്ങാതെ കെഫ്സി വായ്പകൾ ലഭ്യമാക്കുന്നത്.സ്ത്രീകൾ, ട്രാൻസ്ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്കായിരിക്കും മുൻഗണന ലഭിക്കുക. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽതന്നെ വായ്പ തുക മുൻകൂറായി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
