റിലയന്‍സ് ഇടപാട്: ഫ്യൂച്ചര്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് ബിയാനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ റീട്ടെയില്‍ കമ്പനിയായ ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ ബിസിനസിന്റെ വലിയൊരു ഭാഗം റിലയന്‍സ് റീട്ടെയിലിന് വിറ്റതോടെ, ഇടപാടിന് ശേഷമുള്ള ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പലരും പങ്കുവച്ചിരുന്നു. എന്നാലിപ്പോള്‍, ഇതുസംബന്ധിച്ച അവ്യക്തത മാറ്റിക്കൊണ്ട് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി തന്നെ രംഗത്തെത്തിയിരിക്കുന്നു. പ്രസ്തുത ഇടപാടും കമ്പനിയുടെ പുനസംഘടനയും കാരണം ജോലികള്‍ നഷ്ടപ്പെടില്ലെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ബിയാനി വ്യക്തമാക്കി.

 

ഇന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ ബിസിനസിന്റെ ഭാവിയിലും പങ്കുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്യൂച്ചര്‍ റീട്ടെയിലിനും റിലയന്‍സ് റീട്ടെയിലിനുമിടയില്‍ വ്യാപിച്ചുകിടക്കുന്ന ജീവനക്കാരില്‍ 15 ശതമാനം പേരെ പിരിച്ചുവിടുമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് വ്യക്തത വരുത്തുന്നതാണ് ഈ കത്ത്. നിലവില്‍ 50,000 -ത്തോളം ജീവനക്കാരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിലുള്ളത്.

റിലയന്‍സ് ഇടപാട്: ഫ്യൂച്ചര്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്ക്  ജോലി നഷ്ടപ്പെടില്ലെന്ന് ബിയാനി

ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസ് 24,713 കോടി രൂപയ്ക്ക് കഴിഞ്ഞയാഴ്ച റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയിരുന്നു. ബിഗ് ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, നീല്‍ഗിരിസ്, ബ്രാന്‍ഡ് ഫാക്ടറി തുടങ്ങിയ പ്രധാന ഫോര്‍മാറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ലോജിസ്റ്റിക്‌സ് & വെയര്‍ഹൗസ് ബിസിനസും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (ആര്‍ആര്‍വിഎല്‍) ഫ്യൂച്ചര്‍ ഗ്രൂപ്പ് വില്‍ക്കുന്നുണ്ട്.

ഈ ഇടപാടിന് ശേഷം, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് എഫ്എംസിജി ചരക്കുകളുടേയും സംയോജിത ഫാഷന്‍ സോഴ്‌സിംഗ്, നിര്‍മ്മാണ ബിസിനസിന്റെയും എന്‍ടിസി മില്ലുകളുമായുള്ള ജനറലി, ജെവികളുമായുള്ള ഇന്‍ഷുറന്‍സ് സംയുക്ത സംരംഭങ്ങളുടെ നിര്‍മ്മാണവും വിതരണവും നിലനിര്‍ത്തും. ബിസിനസിന്റെ തുടര്‍ച്ചയും ജീവനക്കാരുള്‍പ്പടെയുള്ള എല്ലാ പങ്കാളികളുടയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതുമാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യമെന്നും, റിലയന്‍സുമായുള്ള കരാര്‍ ഈ ലക്ഷ്യം നിറവേറ്റുന്നുവെന്നും ജീവനക്കാര്‍ക്ക് ബുധനാഴ്ച എഴുതിയ കത്തില്‍ ബിയാനി വ്യക്തമാക്കി.

'കൊവിഡ് 19 മഹാമാരി അഭൂതപൂര്‍വമായ സാഹചര്യം സൃഷ്ടിക്കുകയും ആഗോളതലത്തില്‍ ഏവരെയും ബാധിക്കുകയും ചെയ്തു. മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള ഭയവും ആശങ്കയും ഞങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ മൊത്തത്തിലുള്ള മാക്രോ-സാമ്പത്തിക സാഹചര്യത്തിലെ എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ സാധിക്കന്ന ഒരു സമഗ്ര പരിഹാരമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്,' കിഷോര്‍ ബിയാനി കൂട്ടിച്ചേര്‍ത്തു.

Read more about: company കമ്പനി
English summary

kishore biyani confirmed to the employees that there will not be any job cutting from future group | റിലയന്‍സ് ഇടപാട്: ഫ്യൂച്ചര്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് ബിയാനി

kishore biyani confirmed to the employees that there will not be any job cutting from future group
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X