പ്രധാനമന്ത്രി സ്വനിധി പദ്ധതി: ഈട് നല്‍കാതെ 10000 രൂപ ലോണ്‍, 7 ശതമാനം നിരക്കില്‍ പലിശ ഇളവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഈടൊന്നും നൽകാതെ, ഒരു വർഷത്തേക്ക് 10,000 രൂപയാണ് ലോണായി അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി .
കോവിഡ് മഹാമാരിയിൽ ജീവിത മാർഗം നഷ്ടപെട്ട തെരുവു കച്ചവടക്കാരുടെ സമഗ്ര വികസനവും ഒപ്പം അവര്‍ക്കു സാമ്പത്തിക ഉയര്‍ച്ച പ്രദാനം ചെയ്യുന്നതും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി (PM SvaNiDhi). ഈ പദ്ധതി പ്രകാരം ഈടൊന്നും നൽകാതെ, ഒരു വർഷത്തേക്ക് 10,000 രൂപയാണ് ലോണായി അനുവദിക്കുന്നു.

 

രാജ്യത്തെ അൻപതു ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാർക്ക് ബിസിനസ് പുനരാരംഭിക്കാൻ പദ്ധതി സഹായകമാവും.
കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നവർക്കും, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നവർക്കും പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍ പലിശ ഇളവും, പ്രതിവര്‍ഷം 1,200 രൂപ ക്യാഷ് ബാക്കും ലഭിക്കുന്നു.
24 മാർച്ച്‌ 2020 നു മുൻപ് മുതൽ കച്ചവടം നടത്തുന്ന, നഗരങ്ങളിലും നാഗരാതിർത്തികൾ പങ്കിടുന്ന പ്രദേശങ്ങളിലുമുള്ള അംഗീകൃത വഴിയോര കച്ചവടക്കാർക്ക് ആണ് പദ്ധതിയിൽ അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. കോമൺ സർവീസ് സെന്ററുകൾ വഴിയോ സർക്കാർ അംഗീകൃത ജനസേവ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രധാനമന്ത്രി സ്വനിധി പദ്ധതി: ഈട് നല്‍കാതെ 10000 രൂപ ലോണ്‍, 7 ശതമാനം നിരക്കില്‍ പലിശ ഇളവും

പദ്ധതിയിൽ അപേക്ഷിക്കുന്നതിന് വേണ്ട രേഖകൾ

* നഗരസഭ / മുനിസിപ്പാലിറ്റി അനുവദിച്ചു തന്ന വെണ്ടർ ഐഡന്റിറ്റി കാർഡ് / വെണ്ടിങ് സർട്ടിഫിക്കേറ്റ്.
* ആധാർ കാർഡ് / ഇലക്ഷൻ ഐഡന്റിറ്റി കാർഡ് / പാൻ കാർഡ്
* ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ
* ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്

നഗരസഭ / മുനിസിപ്പാലിറ്റി നടത്തിയ സർവ്വേയിൽ ഇടം പിടിക്കുകയും എന്നാൽ വെണ്ടിങ് സർട്ടിഫിക്കേറ്റ് ലഭിക്കാതിരിക്കുകയും ചെയ്‌ത കച്ചവടക്കാർക്ക് ഒരു മാസത്തിനുള്ളിൽ വെണ്ടിങ് സർട്ടിഫിക്കേറ്റ് / വെണ്ടർ ഐഡന്റിറ്റി കാർഡ് ലഭിക്കാവുന്ന രീതിയിൽ സംവിധാനം ചെയ്‌തിട്ടുണ്ട്. നഗരസഭയുടെ സർവ്വേക്കു ശേഷം കച്ചവടം തുടങ്ങിയ അഥവാ സർവ്വേയിൽ വിട്ടുപോയ നഗരസഭയുടെ / മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പെടുന്ന കച്ചവടക്കാർക്ക് Letter of Recommendation ലഭിക്കുന്നതുമാണ്.
ഷെഡ്യൂൾഡ് ബാങ്കുകളും, റീജണല്‍ റൂറല്‍ ബാങ്കുകളും, സഹകരണ ബാങ്കുകളും, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴിയും ലോൺ ലഭ്യമാണ്.
ജൂൺ 2020 നു പ്രഖ്യാപിച്ച പദ്ധതിയിൽ ഇതിനോടകം 20 ലക്ഷം അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ 7 ലക്ഷത്തിലധികം ലോണുകൾ അനുവദിക്കുകയും 2.5 ലക്ഷത്തിലധികം ആളുകൾക്ക് തുക വിതരണം ചെയ്യുകയും ചെയ്‌തു.

English summary

Know about the prime minister Swanidhi project

Know about the prime minister Swanidhi project
Story first published: Tuesday, December 29, 2020, 23:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X