പിഎഫ് അക്കൗണ്ടുകള്‍ 3 തരം; ഇവയുടെ നേട്ടം, പലിശ നിരക്ക്, വ്യത്യാസം, വിശദാംശം അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ സഹായിക്കുന്ന ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ റിസ്‌ക് ഇല്ലാത്തതും ആദായത്തോടെ തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതുമാണ് പിഫ് നിക്ഷേപങ്ങളുടെ പ്രധാന സിവശേഷത. ഇതിനോടൊപ്പം നികുതി ഇളവുകളും ലഭ്യമാണെന്നത് പിഎഫിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

പ്രൊവിഡന്റ് ഫണ്ട്

ആവര്‍ത്തന നിക്ഷേപത്തിലൂടെ ശമ്പളക്കാരായ തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി ആവിഷ്‌കരിച്ചതാണ് പ്രൊവിഡന്റ് ഫണ്ട് പദ്ധതി. ഈ പദ്ധതിയിലൂടെ തൊഴിലാളി വിരമിക്കുന്ന ഘട്ടത്തില്‍ വലിയൊരു തുക ആദായമായി തിരികെ ലഭിക്കുന്നു. സേവനത്തില്‍ വിരമിച്ചതിനു ശേഷമുള്ള ജീവിതത്തിന്റെ സാമ്പത്തിക ഭദ്രതയാണ് പിഎഫ് നിക്ഷേപ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ഇതിനായി തൊഴില്‍ ചെയ്യുന്ന കാലഘട്ടത്തില്‍ പ്രതിമാസ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക പദ്ധതിയിലേക്കു നീക്കിവെയ്ക്കുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം പലിശയും ചേര്‍ത്ത് വിരമിക്കുമ്പോള്‍ വലിയൊരു തുകയായി തിരികെ നല്‍കുകയും ബാക്കി തുക പെന്‍ഷന്‍ ഇനത്തില്‍ തുടര്‍ന്നുള്ള കാലയളവിലേക്കും ലഭ്യമാക്കുന്നു.

അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) എന്നിങ്ങനെ മൂന്ന് തരത്തിലാണ് പിഎഫ് നിക്ഷേപ പദ്ധതികള്‍ നിലവിലുള്ളത്. ഇവയെ കുറിച്ച് വിശദമായി നോക്കാം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

സര്‍ക്കാര്‍ ഇതര പ്രതിമാസ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും ഇപിഎഫില്‍ അംഗമാകാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് ഫണ്ട് ഏജന്‍സിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിക്ഷേപ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 1952-ലെ പിഎഫ് നിയമപ്രകാരം 20 കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സ്ഥാപനവും നിര്‍ബന്ധമായും പിഎഫ് നിയമത്തിലെ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ ബാധ്യസ്ഥരാണ്.

Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍

ഇപിഎസ്

ഇതിനായി ജീവനക്കാരില്‍ നിന്നും അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടേയും 12 ശതമാനം (പരമാവധി 15,000 രൂപ) മാസാമാസം ഈടാക്കും. ഇതേ തുക തൊഴിലുടമയും സംഭാവന ചെയ്യണമെന്നാണ് വ്യവസ്ഥ. തൊഴിലുടമ നല്‍കുന്ന സംഭാവനയില്‍ 8.33% എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കും (ഇപിഎസ്) 3.67% ഇപിഎഫിലേക്കും വീതം വെയ്ക്കും.

അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് പലിശ 8.10 ശതമാനമാണ്. വിരമിക്കുന്നതിനു ശേഷം ഇപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം. ഇതിനു മുമ്പെ ജോലി മാറുന്ന അവസരങ്ങളില്‍ പിഎഫ് അക്കൗണ്ട് പുതിയ തൊഴിലുടമയ്ക്ക് കീഴിലേക്ക് എളുപ്പത്തില്‍ മാറ്റാനും സാധിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 1968-ലാണ് പദ്ധതിയുടെ തുടക്കം. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്.

ആദ്യ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് 5 വര്‍ഷം വീതമുള്ള കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം നിലനിര്‍ത്താനാകും. ഒരു സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാകും.

നികുതി

ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്ര സര്‍ക്കാരാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.

നിലവില്‍ 7.1 ശതമാനമാണ് പലിശ. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാവില്ല. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പെ ആരംഭിച്ച അക്കൗണ്ട് നിലനിര്‍ത്താനാകും.

Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?

ജനറല്‍ പ്രൊവിഡന്റ് ഫണ്ട്

ജനറല്‍ പ്രൊവിഡന്റ് ഫണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്). തുടര്‍ച്ചായായി ഒരു വര്‍ഷത്തെ സേവനമുള്ള താത്കാലിക ജീവനക്കാര്‍ക്കും എല്ലാ സ്ഥിര ജീവനക്കാര്‍ക്കും പങ്കാളിത്ത പിഎഫില്‍ അംഗമായിട്ടില്ലാത്തതും പുനര്‍ നിയമിക്കപ്പെട്ടതുമായ പെന്‍ഷന്‍കാര്‍ക്കാര്‍ക്കും ജിപിഎഫ് പദ്ധതിയില്‍ അംഗമാകാം. ജീവനക്കാര്‍ ശമ്പളത്തിന്റെ 6% ജിപിഎഫ് അക്കൗണ്ടിലേക്ക് പ്രതിമാസം സംഭവാന നല്‍കണം.

പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് & പെന്‍ഷനേര്‍സ് വെല്‍ഫെയറുമാണ് ജിപിഎഫ് പദ്ധതി കൈകാര്യം ചെയ്യുന്നത്. 2022 ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലേക്ക് 7.1 ശതമാനമാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്.

Read more about: pf epf ppf savings
English summary

Know Full Details About 3 Types Of Provident Funds In India Which Are Zero Risk Investment Schemes

Know Full Details About 3 Types Of Provident Funds In India Which Are Zero Risk Investment Schemes. Read More In Malayalam.
Story first published: Monday, November 21, 2022, 19:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X