ഇനി ലക്ഷ്യം ഗ്രാമീണ വിപണികള്‍; ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി കിയ മോട്ടോഴ്‌സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ വാഹന നിര്‍മ്മാതാക്കളാണ് കിയ മോട്ടോഴ്‌സ്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്ത് വച്ചത്. വലിയ വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ കിയ സ്വന്തമാക്കിയത്. തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ കിയ സോണറ്റ്, കിയ സെല്‍റ്റോസ് എന്നിവയിലൂടെ കമ്പനി ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.

ഇനി ലക്ഷ്യം ഗ്രാമീണ വിപണികള്‍; ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി കിയ മോട്ടോഴ്‌സ്

എന്നാല്‍ ഇപ്പോഴിതാ കിയ ഇന്ത്യയില്‍ കൂടുതല്‍ വിപണി ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് വളര്‍ച്ച വേഗം കൂട്ടുന്നതിനായി ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഗ്രാമീണി മാര്‍ക്കറ്റുകളില്‍ വില്‍പ്പന വിപുലീകരിക്കുന്നതിനൊപ്പം പങ്കാളികളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇന്ത്യയിലെ ഞങ്ങളുടെ ശൃഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ 300 ടച്ച് പോയിന്റുകളില്‍ എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്, ഇപ്പോള്‍ ടയര്‍- IV നഗരങ്ങളുടെയും, ഗ്രാമീണ വിപണികളുടെ വിപുലീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയില്‍സ് ഓഫീസറുമായ ടൈ-ജിന്‍ പാര്‍ക്ക് പറഞ്ഞു. ഇത് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാന ടിക്കറ്റ് റദ്ദാക്കൽ; യാത്രക്കാർക്ക് 3200 കോടി മടക്കി നൽകി വിമാനക്കമ്പനികൾവിമാന ടിക്കറ്റ് റദ്ദാക്കൽ; യാത്രക്കാർക്ക് 3200 കോടി മടക്കി നൽകി വിമാനക്കമ്പനികൾ

ഓല ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി തമഴിനാട്ടില്‍ഓല ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി തമഴിനാട്ടില്‍

English summary

Korean automaker Kia Motors targets rural market in India, new plans

Korean automaker Kia Motors targets rural market in India, new plans
Story first published: Monday, December 14, 2020, 23:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X