ലക്ഷ്മി വിലാസ് ബാങ്കില്‍ പണമിട്ടവര്‍ക്ക് ആശ്വസിക്കാം, വിലക്ക് നീങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ലക്ഷ്മി വിലാസ് ബാങ്കും ഡിബിഎസ് ബാങ്ക് ഇന്ത്യാ ലിമിറ്റഡും തമ്മിലെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ലയനാനുമതി നല്‍കിയ സാഹചര്യത്തില്‍ ലക്ഷ്മി വിലാസ് ബാങ്കിന് മേല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം വിലക്കുകള്‍ക്ക് ചെറിയ ഇളവുകള്‍ വന്നു. ഇനി നിക്ഷേപകര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ ഡിസംബര്‍ 16 വരെയാണ് ലക്ഷ്മി വിലാസ് ബാങ്കിന് കേന്ദ്രം മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകര്‍ക്ക് പരമാവധി പിന്‍വലിക്കാവുന്ന തുക 25,000 രൂപയായി സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയായിരുന്നു.

 
ലക്ഷ്മി വിലാസ് ബാങ്കില്‍ പണമിട്ടവര്‍ക്ക് ആശ്വസിക്കാം, വിലക്ക് നീങ്ങി

എന്തയാലും ഡിബിഎസുമായുള്ള ലയനത്തിന് അംഗീകാരം ലഭിച്ചതോടെ 20 ലക്ഷം നിക്ഷേപകര്‍ക്കും 4,000 ജീവനക്കാര്‍ക്കും 'പുതുജീവന്‍' ലഭിക്കുകയാണ്. ഇനി നിക്ഷേപകര്‍ക്ക് അവരുടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഇല്ലാതായി. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ ബിസിനസ് വിപുലപ്പെടുത്താനാണ് സിംഗപ്പൂര്‍ ആസ്ഥാനമായ ഡിബിഎസിന്റെ നീക്കം. ലക്ഷ്മി വിലാസ് ബാങ്കിന്റെ കൈവശമുള്ള ചില്ലറ, ചെറുകിട, ഇടത്തരം ഉപഭോക്താക്കളെല്ലാം ഇനി ഡിബിഎസിലേക്കാണ് കടന്നുവരിക. പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നു.

നിലവില്‍ 500 ഓളം ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്. ഇവയും ഡിബിഎസിലേക്ക് വന്നുചേരും. പറഞ്ഞുവരുമ്പോള്‍ 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ഡിബിഎസിന് ഇതിലും മികച്ച അവസരം കിട്ടാനില്ല. ലയനം നടന്നാല്‍ ഡിബിഎസിന്റെ അറ്റ വായ്പകള്‍ 0.9 ശതമാനത്തില്‍ നിന്നും 1.5 ശതമാനമായി വര്‍ധിക്കുമെന്നാണ് മൂഡീസ് പ്രവചിക്കുന്നത്. ഇതേസമയം, ബാങ്കിന്റെ അറ്റ വായ്പ വ്യാക്തീകരണം ചെറുതായിത്തന്നെ തുടരും. ഒപ്പം ക്രെഡിറ്റ് പ്രൊഫൈലും മാറില്ല, മൂഡീസ് അറിയിച്ചു.

തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില തുടരെ മോശമായ സാഹചര്യത്തിലാണ് മൊറട്ടോറിയം നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലക്ഷ്മി വിലാസ് ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ തുക പിന്‍വലിക്കാനും തുടങ്ങിയതോടെ ബാങ്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി. ഭരണ സമിതിയിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും ലക്ഷ്മി വിലാസ് ബാങ്കിന്റെ വീഴ്ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.

Read more about: lakshmi vilas bank
English summary

Lakshmi Vilas Bank's withdrawal restrictions lifted

Lakshmi Vilas Bank's withdrawal restrictions lifted. Read in Malayalam.
Story first published: Wednesday, November 25, 2020, 18:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X