മൂല്യനിര്‍ണയ പ്രക്രിയകള്‍ വൈകുന്നു; എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടനില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. മൂല്യനിര്‍ണയ പ്രക്രിയ വൈകുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, എല്‍ഐസിയുടെ മൂല്യനിര്‍ണയം 9.9 ലക്ഷം കോടി മുതല്‍ 11.5 ലക്ഷം കോടി രൂപ വരെയാണെന്ന് വിദഗ്ധര്‍ കണക്കാക്കിയിരുന്നു.

 

എങ്കിലും, കൊവിഡ് 19 മഹാമാരി മിക്ക മേഖലകളിലും കനത്ത നഷ്ടങ്ങള്‍ വരുത്തിയതിനാല്‍ ഈ മൂല്യനിര്‍ണയം നിലവില്‍ വിശ്വസിനീയമല്ലെന്ന് വിപണിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെബ്രുവരി ഒന്നിന് നടന്ന രണ്ടാമത്തെ ബജറ്റ് പ്രസംഗത്തില്‍, ഐപിഒ വഴി എല്‍ഐസിയിലെ ഒരു ഭാഗം വില്‍ക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചിരുന്നു. മൂല്യനിര്‍ണയ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനാല്‍, എല്‍ഐസിയെ ലിസ്റ്റ് ചെയ്യുന്ന നടപടികള്‍ പിന്നോട്ട് നീങ്ങുകയാണ്.

മൂല്യനിര്‍ണയ പ്രക്രിയകള്‍ വൈകുന്നു; എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടനില്ല

കൂടാതെ, ഐപിഒയ്ക്ക് മുമ്പുള്ള പ്രക്രിയയുടെ ഏറ്റവും നിര്‍ണായക ഭാഗമായ അസറ്റ് വാല്യൂവറിന്റെ നിയമനം ഇപ്പോഴും ശേഷിക്കുന്നു. കൊവിഡ് 19 മഹാമാരി രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 2.1 ലക്ഷം കോടി രൂപയുടെ വിഭജനം നടക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിലെ തന്നെ പല നയനിര്‍മ്മാതാക്കാളും അഭിപ്രായപ്പെടുന്നത്.എന്നിരുന്നാലും നേരത്തെ ഉദ്ദേശിച്ചിരുന്ന ഒരു പ്രകടനമെന്ന നിലയില്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ഏതാനും ഓഹരികള്‍ വില്‍പ്പന നടത്താന്‍ അവര്‍ക്ക് ഇപ്പോഴും താല്‍പ്പര്യമുണ്ട്, കൂടാതെ, എല്‍ഐസിയുടെ നിര്‍ദ്ദിഷ്ട വിഭജനം ഈ പദ്ധതിയുടെ ഭാഗമായിരുന്നുതാനും.

കണ്‍സള്‍ട്ടിംഗ് കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിച്ചതോടെ എല്‍ഐസിയുടെ ഓഹരി വില്‍പ്പന പ്രക്രിയ ധനകാര്യ മന്ത്രാലയം ആരംഭിച്ചു. ഇവിടെ എടുത്തുപറയേണ്ട കാര്യമെന്തെന്നാല്‍, എല്‍ഐസി നിയന്ത്രിക്കുന്നത് എല്‍ഐസി ആക്റ്റ് ആണ്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയ്ക്ക് മുമ്പ്, ഈ ആക്റ്റ് പരിഷ്‌കരിക്കേണ്ടതും കോര്‍പ്പറേഷന്റെ മൂലധന ഘടനയില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്. എല്‍ഐസി ഐപിഒയില്‍ 25 ശതമാനം ഓഫ്‌ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഈ മാസം നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

25 ശതമാനം ഓഹരി വില്‍പ്പന രണ്ട് തവണയായിട്ടാവും നടക്കുക. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നിലവിലെ 100 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കണമെന്ന് നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിപാം) നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഒരു കരട് കാബിനറ്റ് കുറിപ്പ് ബന്ധപ്പെട്ട ഏജന്‍സികളായ സെബി, ഐആര്‍ഡിഎ, നീതി ആയോഗ് എന്നിവര്‍ക്കും വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്.

Read more about: lic എല്‍ഐസി
English summary

lic ipo may not happen this fiscal year due to delay in valuation processes report | മൂല്യനിര്‍ണയ പ്രക്രിയകള്‍ വൈകുന്നു; എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടനില്ല

lic ipo may not happen this fiscal year due to delay in valuation processes report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X