എല്‍ഐസിയെ വില്‍ക്കാന്‍... രാജ്യത്തെ വമ്പന്‍ ഐപിഒ; 25 ശതമാനം ഓഹരികള്‍ വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഐപിഒഎന്ന റെക്കോര്‍ഡ് എല്‍ഐസിയുടെ പേരില്‍ രേഖപ്പെടുത്തപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. എല്‍ഐസി ഐപിഒ ( ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്- പ്രാരംഭ ഓഹരി വില്‍പന) ഉണ്ടാകുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതായിരുന്നു.

അത് പ്രതീക്ഷിച്ചതിലും വളരെ വലുതാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 25 ശതമാനം വരെ ഓഹരികള്‍ വിറ്റഴിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും എല്‍ഐസിയുടെ ഐപിഒയ്ക്കുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. വിശദാംശങ്ങള്‍...

വിറ്റഴിയ്ക്കാന്‍ ശുപാര്‍ശ
 

വിറ്റഴിയ്ക്കാന്‍ ശുപാര്‍ശ

എല്‍ഐസിയുടെ (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) 25 ശതമാനം ഓഹരികള്‍ വരെ വിറ്റഴിയ്ക്കാം എന്നാണത്രെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ശുപാര്‍ശ. നിലവില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനം ആണ് എല്‍ഐസി. 25 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ സര്‍ക്കാരിന് 75 ശതമാനം ആയിരിക്കും എല്‍ഐസിയില്‍ പങ്കാളിത്തുമുണ്ടാവുക.

എല്‍ഐസി ജീവനക്കാര്‍ക്ക്

എല്‍ഐസി ജീവനക്കാര്‍ക്ക്

ചെറുകിട നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും മെച്ചമുണ്ടാകുന്ന രീതിയില്‍ ആയിരിക്കും ഐപിഒ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിലയില്‍ മാത്രം 10 ശതമാനം ഇളവ് ഈ രണ്ട് വിഭാഗക്കാര്‍ക്കും ലഭിച്ചേക്കും. അഞ്ച് ശതമാനം ഓഹരികള്‍ ഇവര്‍ക്കായി മാത്രം നീക്കിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഘട്ടം ഘട്ടമായി

ഘട്ടം ഘട്ടമായി

എല്‍ഐസി ഐപിഒ ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ത്തിയാവുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയടിക്ക് 25 ശതമാനം ഓഹരികള്‍ വിറ്റഴിച്ചേക്കില്ല. രണ്ടോ അതിലധികമോ ഘട്ടങ്ങളായിട്ടായിരിക്കും ഓഹരികള്‍ വില്‍ക്കുക.

 പ്രതിസന്ധി മറികടക്കാന്‍

പ്രതിസന്ധി മറികടക്കാന്‍

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും എല്‍ഐസി ഐപിഒ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജ്യം കൊവിഡ് കൂടി വന്നതോടെ കൂടുതല്‍ രൂക്ഷമായ സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 10 ശതമാനം

ആദ്യഘട്ടത്തില്‍ 10 ശതമാനം

ആദ്യഘട്ടത്തില്‍ 10 ശതമാനം ഓഹരികള്‍ ആയിരിക്കും വിറ്റഴിക്കുക എന്നാണ് മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യവില്‍പനകളില്‍ ഡിസ്‌കൗണ്ട് കൂടാതെ ബോണസും നല്‍കാന്‍ ഇടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഐസിയുടെ പെയ്ഡ് അപ് ക്യാപിറ്റല്‍ 100 കോടി രൂപമാത്രമാണ്.

നിയമഭേദഗതികള്‍

നിയമഭേദഗതികള്‍

25 ശതമാനം ഓഹരികള്‍ വില്‍ക്കാം എന്ന നിര്‍ദ്ദേശത്തില്‍ മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടിയുണ്ട്. ഓഹരിവില്‍പനയ്ക്ക് മുമ്പായി 1956 ലെ എല്‍ഐസി നിയമത്തില്‍ ഭേദഗതികള്‍ വരുത്തണം എന്നതാണത്.

English summary

LIC IPO soon, government may sell 25 percentage of shares- Report

LIC IPO soon, government may sell 25 percentage of shares- Report
Story first published: Monday, September 7, 2020, 17:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X