ദില്ലി; ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയില്‍ വായ്പ നൽകാനൊരുങ്ങി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം മണി. 2017 സെപ്റ്റംബറിൽ നേരിട്ടുള്ള മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോം പേടിഎം ആരംഭിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ 5,000 കോടി രൂപയുടെ നിക്ഷേപം പ്ലാറ്റ്ഫോം വഴി ലഭിച്ചെന്നും കമ്പനി വ്യക്തമാക്കി.സെപ്റ്റംബറിൽ കമ്പനി ഉപഭോക്താക്കൾക്കായി നേരിട്ടുള്ള സ്റ്റോക്ക് ട്രേഡിംഗും അവതരിപ്പിച്ചിരുന്നു.

നിക്ഷേപകർ തങ്ങളുടെ മ്യൂച്വൽ ഫണ്ട് വിഹിതത്തിൽ ചിലത് സ്റ്റോക്ക് ട്രേഡിംഗിലേക്ക് മാറ്റുന്ന പ്രവണത കണ്ടതായി പേടിഎം മണി സിഇഒ വരുൺ ശ്രീധർ പറഞ്ഞതായി ദി മിന്റ് റിപ്പോർട്ട് ചെയ്തു.ഈ വർഷം ശരാശരി എസ്‌ഐപി തുകയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും കൂടുതൽ പരിചയസമ്പന്നരായ നിക്ഷേപകരിൽ നിന്ന്.
നേരിട്ടുള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർ എന്ന നിലയിൽ, ഉപഭോക്താക്കളുടെ ഹ്രസ്വകാല പണലഭ്യത ആവശ്യങ്ങൾ അല്ലെങ്കിൽ മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചെലവുകൾ കൈകാര്യം ചെയ്യുകയെന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് കൂടിയാണ് മ്യൂച്ചൽ ഫണ്ടുകൾ, ഓഹരികൾ എന്നിവയിൽ വായ്പ നൽകാനുള്ള പദ്ധതിക്ക് പേടിഎം ഒരുങ്ങുന്നത്.
പേടിഎം മണിയുടെ എതിരാളികളായ കുവേര ജൂണിൽ മ്യൂച്വൽ ഫണ്ടുകളിൽ വായ്പ നൽകാൻ ആരംഭിച്ചിരുന്നു, കുവേരയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 10.5% പലിശനിരക്കിലാണ് വായ്പകൾ നൽകുന്നത്. ഈ തരത്തിലുള്ള വായ്പകൾക്ക് 1,999 ഫീസും ഈടാക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications