മുദ്ര വായ്പ: ആറ് വർഷം കൊണ്ട് വിതരണം ചെയ്തത് 15 ലക്ഷം കോടിയെന്ന് കേന്ദ്രസർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിൽ വായ്പയുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2015 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിൽ 15.5 ലക്ഷം കോടി രൂപയാണ് സർക്കാർ വായ്പയിനത്തിൽ അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021 മാർച്ച് 31 വരെ, മുദ്ര പദ്ധതി പ്രകാരം രാജ്യമെമ്പാടുമുള്ള ഗുണഭോക്താക്കൾക്ക് 29.55 കോടി വായ്പകൾ സർക്കാർ അനുവദിച്ചിരുന്നു. ഈ പദ്ധതി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഈ പദ്ധതിയ്ക്ക് കീഴിൽ പുതിയ സംരംഭങ്ങൾക്കും വായ്പ നൽകുന്നുണ്ട്.

 

അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അനുവദിച്ച 29.5 കോടി വായ്പകളിൽ, 5.8 ലക്ഷം കോടി രൂപയുടെ 6.8 കോടിയിലധികം വായ്പകൾ പുതിയ സംരംഭകർക്ക് നൽകിക്കഴിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം, വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് 3 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുദ്ര പദ്ധതി പ്രകാരം വായ്പ നൽകുന്നതിനുള്ള വാർഷിക ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

 
  മുദ്ര വായ്പ: ആറ് വർഷം കൊണ്ട് വിതരണം ചെയ്തത് 15 ലക്ഷം കോടിയെന്ന് കേന്ദ്രസർക്കാർ

2015 മുതൽ 29 കോടിയിലധികം വായ്പകൾ മുദ്ര പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട് 2015 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിൽ 15.5 ലക്ഷം കോടി രൂപ സർക്കാർ വായ്പ അനുവദിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021 മാർച്ച് 31 വരെ, മുദ്ര പദ്ധതി പ്രകാരം രാജ്യമെമ്പാടുമുള്ള ഗുണഭോക്താക്കൾക്ക് 29.55 കോടി വായ്പകൾ സർക്കാർ അനുവദിച്ചിരുന്നു. ഈ പദ്ധതി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും വായ്പ നൽകുന്നു.

നടപ്പ് സാമ്പത്തിക വർഷം, വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് 3 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുദ്ര പദ്ധതി പ്രകാരം വായ്പ നൽകുന്നതിനുള്ള വാർഷിക ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉത്പാദനം, വ്യാപാരം, സേവനങ്ങൾ, കൃഷി തുടങ്ങിയ മേഖലകളിൽ വരുമാനമുണ്ടാക്കുന്നതിന് സഹായിക്കുന്നതാണ് മുദ്ര പദ്ധതി. പദ്ധതി പ്രകാരം, ചെറുകിട, പുതിയ ബിസിനസുകൾക്ക് ബാങ്കുകളും ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികളും 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.

English summary

Loans Worth ₹ 15 Lakh Crore Sanctioned Under Mudra Scheme In 6 Years: Centre

Loans Worth ₹ 15 Lakh Crore Sanctioned Under Mudra Scheme In 6 Years: Centre
Story first published: Monday, August 2, 2021, 23:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X