ആപ്പിൾ ഐഫോൺ 11ന് ഏറ്റവും കുറഞ്ഞ വില; വാങ്ങേണ്ടത് എപ്പോൾ​​​​? എവിടെ നിന്ന്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിൾ ഉടൻ തന്നെ ആഗോളതലത്തിൽ പുതിയ ഐഫോണുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആപ്പിൾ ഐഫോൺ 11 സീരീസിന് വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നു. കാരണം ഐഫോൺ 11ന് വില കുറയാൻ ഐഫോൺ 12 പുറത്തിറക്കുന്നത് വരെ ഇനി കാത്തിരിക്കേണ്ട. വരാനിരിക്കുന്ന ഉത്സവ സീസൺ വിൽപ്പനയിൽ ഐഫോൺ 11 ഇതുവരെ വിറ്റ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

 

ഓഫർ വില

ഓഫർ വില

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 ന് (പ്രൈം അംഗങ്ങൾക്കായി ഒക്ടോബർ 16) ആരംഭിക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഫർ എന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കുന്നവരാണ് പലരും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐഫോൺ 11ന് ഓഫർ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്‌സ് ഭീമൻ പുറത്തിറക്കിയ ഒരു ടീസറിൽ ഐഫോൺ 11ന്റെ ഓഫർ വില 50,000 രൂപയിൽ താഴെയാണെന്നാണ് കാണിക്കുന്നത്. ഐഫോൺ 11 ന് 4_, 999 വിലയുണ്ടാകുമെന്നാണ് ടീസർ അവകാശപ്പെടുന്നത്, ഇത് ഫോണിന്റെ നിലവിലുള്ള വിലയിൽ നിന്ന് വളരെ കുറവാണ്.

ആപ്പിൾ ഡെയ്‌സ് സെയിൽ: ജനപ്രിയ ഐഫോൺ മോഡലുകൾക്ക് വമ്പൻ ഡിസ്കൌണ്ട്

നിലവിലെ വില

നിലവിലെ വില

നിലവിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഐഫോൺ 11 ബേസ് വേരിയന്റിന് 66,300 രൂപയാണ് വില. സൈറ്റിൽ സൂചിപ്പിച്ച യഥാർത്ഥ വില, 68,300 രൂപയാണ്. പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡു ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഓഫർ സെയിൽ നല്ല സമയമായിരിക്കും.

ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്

പ്രത്യേകതകൾ

പ്രത്യേകതകൾ

ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 11 പ്രവർത്തിക്കുന്നത്. 6.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും ആപ്പിൾ ഫോൺ ലഭ്യമാണ്. 4 ജിബി റാം, 64 ജിബി ബേസ് വേരിയന്റിന് പുറമെ 128 ജിബി വേരിയന്റിലും 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഐഫോൺ 11 ലഭ്യമാകും. ഉയർന്ന വേരിയന്റുകളും വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഐഫോണുകൾക്ക് ഇനി ഇന്ത്യയിൽ വില കൂടും, വില കൂടാത്ത ആപ്പിൾ ഫോണുകൾ ഏതെല്ലാം?

English summary

Lowest price for Apple iPhone 11; When to buy? from where? Amazon sale: Details here || ആപ്പിൾ ഐഫോൺ 11ന് ഏറ്റവും കുറഞ്ഞ വില; വാങ്ങേണ്ടത് എപ്പോൾ​​​​? എവിടെ നിന്ന്?

It is reported that the iPhone 11 will be offered at the lowest price ever sold in the upcoming festive season sales. Read in malayalam.
Story first published: Saturday, October 10, 2020, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X