ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഇന്ത്യയിൽ പതുക്കെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തുടങ്ങുകയും ചെയ്തതോടെ ജൂണിലെ ആഭ്യന്തര പാചക വാതക വില ഉയർന്നു. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഡൽഹിയിലെ സബ്സിഡിയില്ലാത്ത ഇൻഡെയ്ൻ എൽപിജി സിലിണ്ടറിന്റെ വില 11.50 രൂപ വർദ്ധിപ്പിച്ചു. ഇന്ധന ചില്ലറ വ്യാപാരികൾ എല്ലാ മാസവും ആദ്യ ദിവസം തന്നെ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കും.
വിലയെ ബാധിക്കുന്ന ഘടകങ്ങൾ
പാചകവാതക വില പ്രാഥമികമായി എൽപിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കിനെയും യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. 2020 ജൂൺ മാസത്തിൽ എൽപിജിയുടെ അന്താരാഷ്ട്ര വിലയിൽ വർധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടായ വർദ്ധനവ് കാരണം, ഡൽഹി വിപണിയിലെ എൽപിജിയുടെ ആർഎസ്‌പി (റീട്ടെയിൽ വിൽപ്പന വില) സിലിണ്ടറിന് 11.50 രൂപ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഐഒസി ഞായറാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മാസം
പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വർദ്ധനവ്. ഗതാഗത ഇന്ധനങ്ങളുടെ ആവശ്യം കുറച്ചതിനാൽ റിഫൈനറുകൾ ഉൽപാദനം കുറച്ചിരുന്നുവെങ്കിലും ആഭ്യന്തര പാചക വാതകത്തിന്റെ ആവശ്യം വർദ്ധിച്ചിരുന്നു. 2020 മെയ് മാസത്തിൽ ഡൽഹി വിപണിയിൽ എൽപിജിയുടെ റീട്ടെയിൽ വിൽപ്പന വില 744 രൂപയിൽ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവിന് അനുസൃതമായാണ് വില കുറച്ചത്.
പ്രധാനമന്ത്രി ഉജ്വല ഗുണഭോക്താക്കൾ
പാചകവാതക വില വർദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല, കാരണം അവ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയിൽ ഉൾപ്പെടുന്നു. ജൂൺ 30 വരെ സൌജന്യ സിലിണ്ടറിനും അർഹതയുണ്ട്. ഇന്ത്യയുടെ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് സൌജന്യ പാചകവാതക സിലിണ്ടറുകൾ നൽകും.
ആഗോള എണ്ണ വില
കൊറോണ വൈറസ് ലോക്ക്ഡൗണുകളെ തുടർന്ന് ലോകത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ധനങ്ങളുടെ ആവശ്യം കുത്തനെ കുറഞ്ഞു. ഇതോടെ വിലകളും കനത്ത ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഇപ്പോൾ വിലകൾ വീണ്ടെടുത്ത് തുടങ്ങി. ഏപ്രിലിനുശേഷം ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഏപ്രിലിൽ ആഗോള എണ്ണ വിപണികൾ തകർന്നടിഞ്ഞിരുന്നെങ്കിലും മെയ് മാസത്തിൽ വീണ്ടും വില ഉയർന്നു. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 37.84 ഡോളറാണ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വിലയും ഉയർന്ന് ബാരലിന് 35.32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
എണ്ണ ഇറക്കുമതി
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. എണ്ണ വിലയിലെ ഓരോ ഡോളർ ഇടിവും ഇറക്കുമതി ബിൽ വാർഷികാടിസ്ഥാനത്തിൽ 10,700 കോടി രൂപ കുറയ്ക്കുന്നു. 2018-19 ൽ ഇന്ത്യ 111.9 ബില്യൺ ഡോളർ എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications