അടുത്ത മാസം പാചകവാതക വില കുറയുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത മാസം പാചകവാതക വില കുറയുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പെട്രോളിയം പ്രകൃതി വാതക മന്ത്രിയായ ധർമേന്ദ്ര പ്രധാൻ ഛത്തീസ്ഗഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോൾ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിൽ വച്ചാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം സംസാരിച്ചത്.

എൽ‌പി‌ജി വിലയിൽ നിരന്തരമായ വർദ്ധനവുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു പ്രധാൻ. എൽ‌പി‌ജിയുടെ വില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതിനാലാണ് ഈ മാസം വില വർദ്ധിച്ചതെന്നും അടുത്ത മാസം വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാംഎൽ‌പി‌ജി സിലിണ്ടറിന്റെ വില 1 വർഷത്തിനുള്ളിൽ 100 മുതൽ 150 രൂപ വരെ ഉയരാം

അടുത്ത മാസം പാചകവാതക വില കുറയുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ശൈത്യകാലത്ത് എൽപിജി ഉപഭോഗം വർദ്ധിക്കും. ഇത് ഈ മേഖലയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഈ മാസം വില വർദ്ധിച്ചതിനാൽ അടുത്ത മാസം വില കുറയുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിരക്ക് വർദ്ധനവിനെ തുടർന്ന് കഴിഞ്ഞയാഴ്ച പാചക വാതക വില സിലിണ്ടറിന് 144.5 രൂപ ഉയർന്നു. ഇതിനെ തുടർന്ന് സർക്കാർ ഇന്ധനത്തിന് നൽകുന്ന സബ്സിഡി ഇരട്ടിയാക്കി.

രണ്ട് ദിവസത്തെ പര്യടനത്തിൽ പ്രധാൻ സംസ്ഥാനത്തെ ദുർഗ് ജില്ലയിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റ് (ബിഎസ്പി) സന്ദർശിച്ച് പ്ലാന്റ് ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ, എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ബലോദ് ജില്ലയിലെ ദല്ലിരാജ്ര നഗരത്തിലെ ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ ഇരുമ്പയിര് ഖനികളും അദ്ദേഹം സന്ദർശിക്കും.

തുടർച്ചയായ അഞ്ചാം മാസവും പാചകവാതക വിലയിൽ വർദ്ധനവ്തുടർച്ചയായ അഞ്ചാം മാസവും പാചകവാതക വിലയിൽ വർദ്ധനവ്

English summary

അടുത്ത മാസം പാചകവാതക വില കുറയുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

Next month, the price of LPG will go down. Read in malayalam.
Story first published: Thursday, February 20, 2020, 18:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X