ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാന സർവ്വീസുകളും ലുഫ്താൻസ എയർലൈൻസ് റദ്ദാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ ബുധനാഴ്ച മുതൽ ഒക്ടോബർ 20 വരെ ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ഒക്ടോബർ മാസത്തെ ആസൂത്രിത ഫ്ലൈറ്റ് ഷെഡ്യൂൾ അപ്രതീക്ഷിതമായി നിരസിച്ചതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. സെപ്റ്റംബർ അവസാനം വരെ പ്രവർത്തിക്കാൻ അനുവദിച്ച പ്രത്യേക വിമാനങ്ങൾ തുടരാൻ ലുഫ്താൻസ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക യാത്രാ ഉടമ്പടി സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്യാനുള്ള ജർമ്മൻ സർക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം.

 

റദ്ദാക്കി

റദ്ദാക്കി

ഇന്ത്യൻ സർക്കാർ ക്ഷണം നിരസിച്ചതിനാൽ, സെപ്റ്റംബർ 30 നും ഒക്ടോബർ 20 നും ഇടയിൽ ജർമ്മനിക്കും ഇന്ത്യയ്ക്കുമിടയിൽ ആസൂത്രണം ചെയ്ത എല്ലാ വിമാനങ്ങളും ലുഫ്താൻസ റദ്ദാക്കേണ്ടിവരും. യുഎസ്, യുകെ, യുഎഇ, മാലിദ്വീപ്, ഫ്രാൻസ്, ജർമ്മനി, കാനഡ, ഖത്തർ, ബഹ്‌റൈൻ, നൈജീരിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ജപ്പാൻ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ എയർ ബബിൾ ക്രമീകരണം ഉണ്ട്. സമാനമായ ക്രമീകരണങ്ങൾക്കായി സർക്കാർ നിലവിൽ മറ്റ് പല രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.

മാർച്ച് 25 നും മെയ് 3 നും ഇടയിൽ ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റുകൾക്കും റീഫണ്ട്

എയർ ബബിൾ

എയർ ബബിൾ

എയർ ബബിളുകൾ രണ്ട് രാജ്യങ്ങളുടെ നിയുക്ത വിമാനക്കമ്പനികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ സർവ്വീസുകൾ നടത്താൻ അനുവദിക്കുന്നു. കൊറോണ വൈറസ് മഹാമാരി സമയത്ത് വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയ ലോക്ക്ഡൌണുകൾക്കിടെയാണ് ഈ സംവിധാനം പ്രാബല്യത്തിൽ വന്നത്. ലോക്ക്ഡൌൺ സമയത്ത് വിമാന യാത്ര പെട്ടെന്ന് നിർത്തിയത് ദശലക്ഷക്കണക്കിന് യാത്രക്കാരെ ബാധിച്ചു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക യാത്രാ കരാർ തയ്യാറാക്കാൻ ജർമ്മൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലുഫ്താൻസ പ്രസ്താവനയിൽ പറഞ്ഞു.

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർക്കാരിന്റെ പുതിയ ഫ്ലൈറ്റ് നിയമങ്ങൾ അറിഞ്ഞോ?

സർവ്വീസുകൾ

സർവ്വീസുകൾ

ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെയും വിദേശ പൗരന്മാരുടെയും അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കരാർ ആവശ്യമാണ്, മാത്രമല്ല ഇരു രാജ്യങ്ങളുടെയും എയർലൈനുകളുടെ താൽപ്പര്യങ്ങൾ സന്തുലിതമാക്കാനും ഇത് സഹായിക്കും. ഇന്ത്യയും ജർമ്മനിയും തമ്മിൽ ജൂലൈയിൽ ഒരു എയർ ബബിൾ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ഇഎം‌ഐ മൊറട്ടോറിയം മുതൽ എൽ‌പി‌ജി വില വരെ: സെപ്റ്റംബർ മുതലുള്ള മാറ്റങ്ങൾ എന്തെല്ലാം?

തർക്കം

തർക്കം

എയർ ബബിൾ ക്രമീകരണം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് രണ്ട് ദിശകളിലേക്കും സഞ്ചരിക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിരവധി നിയന്ത്രണങ്ങളുണ്ട്, ഇത് ഇന്ത്യൻ കാരിയറുകളെ ബാധിക്കുന്നുണ്ട്. അതായത് ആഴ്ചയിൽ 3-4 വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേയ്ക്ക് പറക്കുന്നത്. അതേസമയം, ലുഫ്താൻസ ആഴ്ചയിൽ 20 വിമാന സർവീസുകൾ നടത്തി. ഈ അസമത്വം ഉണ്ടായിരുന്നിട്ടും, ലുഫ്താൻസയ്ക്ക് ആഴ്ചയിൽ 7 വിമാനങ്ങൾ സർവ്വീസ് നടത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടും അത് കമ്പനി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

Read more about: flight germany വിമാനം
English summary

Lufthansa Airlines cancelled all flights to India | ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാന സർവ്വീസുകളും ലുഫ്താൻസ എയർലൈൻസ് റദ്ദാക്കി

German carrier Lufthansa has canceled all flights to India from Wednesday to October 20. Read in malayalam.
Story first published: Wednesday, September 30, 2020, 8:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X