ലുലു ഗ്രൂപ്പിന് പുതിയ നാഴികക്കല്ല്, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം ഇരുന്നൂറ് തികച്ചു

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബി: ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം ഇരുന്നൂറ് തികച്ച് എംഎ യൂസഫലിയുടെ നേതൃത്വത്തിലുളള ലുലു ഗ്രൂപ്പ്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ആണ് ലുലു ഗ്രൂപ്പിന്റെ ഇരുന്നൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ലുലു ഗ്രൂപ്പിന് കീഴില്‍ ഈജിപ്തിലുളള മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്.

ഈജിപ്ത് സര്‍ക്കാരിലെ ആഭ്യന്തര വ്യാപാര പൊതുവിതരണ വകുപ്പ് മന്ത്രിയായ ഡോക്ടര്‍ അലി മൊസെഹ്ലി ലുലുവിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. കെയ്‌റോ അഞ്ചാം സെറ്റില്‍മെന്റിലെ പാര്‍ക്ക് മാളില്‍ ആണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. 2000ത്തില്‍ ആണ് ലുലു ഗ്രൂപ്പ് ആദ്യമായി ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ദുബായിലെ ഗിസൈസില്‍ ആയിരുന്നു അത്. അവിടെ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന വന്‍ നേട്ടം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 

ലുലു ഗ്രൂപ്പിന് പുതിയ നാഴികക്കല്ല്, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം ഇരുന്നൂറ് തികച്ചു

കേരളത്തിലൂം ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നുണ്ട്. തൃശൂരിലും കോട്ടയത്തും അടക്കം ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നുണ്ട്. ഇത് കൂടാതെ തിരുവനന്തപുരത്ത് ലുലു മാള്‍ നിര്‍മ്മാണം നടക്കുന്നു. ബെംഗളൂരുവിലും ലഖ്‌നൗവിലും ലുലു മാളുകള്‍ ഒരുങ്ങുന്നുണ്ട്. ചെറിയ രീതിയില്‍ തുടങ്ങി വിവിധ ലോകരാജ്യങ്ങളിലായി പടര്‍ന്നിരിക്കുകയാണ് പ്രവാസി മലയാളി വ്യവസായിയായ എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ്. 58,000ത്തോളം ജീവനക്കാര്‍ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 27,000ലധികം പേരും മലയാളികളാണ് എന്നത് ശ്രദ്ധേയമാണ്. 

Read more about: ലുലു lulu
English summary

MA Yusuf Ali's Lulu group opens its 200th Hyper Market at Egypt

MA Yusuf Ali's Lulu group opens its 200th Hyper Market at Egypt
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X