വീണ്ടും 1,500 കോടി സമാഹരിക്കാന്‍ ബൈജൂസ് ആപ്പ്! വാല്യുവേഷന്‍ 12 ബില്യൺ... ഡെക്കാകോൺ സ്റ്റാറ്റസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസ് വീണ്ടും ധനസമാഹരണത്തിന്. ഇത്തവണ 200 മില്യണ്‍ ഡോളര്‍ (1,483 കോടി രൂപ) ആണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഇക്കഴിഞ്ഞ സെപ്തംബറില്‍ 500 ദശലക്ഷം ഡോളര്‍ ആയിരുന്നു ബൈജൂസ് ആപ്പ് സമാഹരിച്ചത്. സില്‍വര്‍ലേക് പാട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, ഔള്‍ വെഞ്ച്വേഴ്‌സ്, ടൈഗള്‍ ഗ്ലോബല്‍ തുടങ്ങിയവയായിരുന്നു അന്ന് പ്രധാനമായും ബൈജൂസില്‍ നിക്ഷേപിച്ചത്. വിശദാംശങ്ങള്‍...

 

യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പ്

യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പ്

ഇന്ത്യയിലെ ഒന്നാം നിര യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാണ് ബൈജൂസ് ആപ്പ്. മലയാളിയായ ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസിന്റെ സ്ഥാപകന്‍. കൊവിഡ് കാലത്ത് ഏറ്റവും അധികം വളര്‍ച്ച നേടിയ അപൂര്‍വ്വം സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാണ് ബൈജൂസ്.

200 ദശലക്ഷം ഡോളര്‍

200 ദശലക്ഷം ഡോളര്‍

പുതിയതായി 200 ദശലക്ഷം ഡോളര്‍ കൂടി ബൈജൂസ് സമാഹരിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ നിക്ഷേപക സ്ഥാപകനങ്ങളായ ബ്ലാക്ക്‌റോക്ക്, ടി റോ പ്രൈസ് എന്നിവരാണ് ഫണ്ടിങ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

 12 ബില്യണ്‍ മൂല്യം

12 ബില്യണ്‍ മൂല്യം

12 ബില്യണ്‍ ഡോളര്‍ ആണ് പുതിയ ഫണ്ടിങ്ങിന്റെ ഭാഗമായി ബൈജൂസിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് 88,995.18 കോടി രൂപ വരും. സെപ്തംബറിലെ ഫണ്ടിങ്ങില്‍ 10.8 ബില്യണ്‍ ഡോളര്‍ മൂല്യമായിരുന്നു ബൈജൂസിന് കണക്കാക്കിയിരുന്നത്.

 ഡെക്കാകോണ്‍ സ്റ്റാറ്റസുമായി ഉയരങ്ങളിലേക്ക്

ഡെക്കാകോണ്‍ സ്റ്റാറ്റസുമായി ഉയരങ്ങളിലേക്ക്

നിക്ഷേപകര്‍ക്ക് ബൈജൂസിലുള്ള താത്പര്യം വര്‍ദ്ധിച്ചതോടെ മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ആയി ബൈജൂസ് വളര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. പത്ത് ബില്യണില്‍ അധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഡെക്കാകോണ്‍ സ്റ്റാറ്റസും ലഭ്യമായി ബൈജൂസിന്.

ഐപിഒ വരുമോ...

ഐപിഒ വരുമോ...

ഏവരും കാത്തിരിക്കുന്ന ഒന്നാണ് ഇപ്പോള്‍ ബൈജൂസിന്റെ ഐപിഒ. അതിനുള്ള സാധ്യത ബൈജൂ രവീന്ദ്രന്‍ തന്നെ ഒരു അഭിമുഖത്തില്‍ നല്‍കുകയും ചെയ്തിരുന്നു. എന്തായാലും അധികം വൈകാതെ തന്നെ ഐപിഒ ഉണ്ടാകും എന്നാണ് സൂചനകള്‍.

ഞെട്ടിക്കുന്ന വളര്‍ച്ച

ഞെട്ടിക്കുന്ന വളര്‍ച്ച

2017 ല്‍ ആയിരുന്നു ബൈജൂസ് ഒരു യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പ് ആയി വളര്‍ന്നത്. ചൈനയില്‍ നിന്നുള്ള ടെന്‍സെന്റ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നായിരുന്നു അന്ന് ഫണ്ടിങ്. 2020 ജനുവരിയില്‍ ബൈജീസിന്റെ മൂല്യം 8 ബില്യണ്‍ ഡോളര്‍ ആയി. ഇപ്പോഴത് 12 ബില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്.

English summary

Malayali Startup Byju's App to raise 200 million dollars, at a valuation of 12 Billion Dollars

Malayali Startup Byju's App to raise 200 million dollars, at a valuation of 12 Billion Dollars.
Story first published: Saturday, November 21, 2020, 20:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X