മാരുതി മാര്‍ക്കറ്റ് വിഹിതം കൂട്ടി; വില്‍പ്പനയില്‍ മൂന്നാമനായി ടാറ്റ — അറിയാം ജൂണ്‍ കണക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ കാര്‍ വിപണി പതിയെ ഉണരുകയാണ്. ജൂണില്‍ മികച്ച വില്‍പ്പനയാണ് ഒട്ടുമിക്ക നിര്‍മാതാക്കളും കുറിച്ചത്; പോയമാസം 2.55 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. മുന്‍വര്‍ഷം ഇതേ കാലത്ത് 1.17 ലക്ഷം കാറുകളുടെ വില്‍പ്പനയാണ് വിപണി കണ്ടത്. ഇക്കുറി വളര്‍ച്ച 119 ശതമാനം.

മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോഴും 148 ശതമാനം വളര്‍ച്ച വില്‍പ്പനയില്‍ കാണാം. പറഞ്ഞവരുമ്പോള്‍ ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ ഒഴികെ മറ്റെല്ലാ കമ്പനികളും വളര്‍ച്ച കണ്ടെത്തിയിട്ടുണ്ട്.

 

Slider 1

പതിവുപോലെ മാരുതി സുസുക്കിയാണ് കാര്‍ വിപണിയിലെ രാജാവ്. ജൂണില്‍ 1.24 ലക്ഷം കാറുകള്‍ വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ ചിത്രവുമായി നോക്കുമ്പോള്‍ കമ്പനിയുടെ വളര്‍ച്ച 142 ശതമാനം. മെയ് മാസവുമായാണ് താരതമ്യമെങ്കില്‍ മാരുതിയുടെ വളര്‍ച്ചാ നിരക്ക് 278 ശതമാനം തൊടും.

മാര്‍ക്കറ്റ് വിഹിതം കൂടിയതും ജൂണില്‍ മാരുതി കയ്യടക്കിയ പ്രധാന തിളക്കമാണ്. നിലവില്‍ 48.6 ശതമാനം വിഹിതം ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്കുണ്ട്. ആള്‍ട്ടോ, എസ്-പ്രെസോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ കാറുകളാണ് മാരുതി നിരയിലെ താരങ്ങള്‍.

 

Slider 2

മാരുതി കഴിഞ്ഞാല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയാണ് കാര്‍ വില്‍പ്പനയില്‍ രണ്ടാമന്‍. ജൂണില്‍ 40,496 കാറുകള്‍ ഹ്യുണ്ടായി വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി കുറിച്ചതാകട്ടെ 90 ശതമാനം വളര്‍ച്ചയും. മെയ് മാസം 25,001 കാറുകളായിരുന്നു കമ്പനി വിറ്റത്. മാസാടിസ്ഥാനത്തിലുള്ള വളര്‍ച്ച 62 ശതമാനം.

ഇതേസമയം, പോയമാസം ഹ്യുണ്ടായിയുടെ മാര്‍ക്കറ്റ് വിഹിതം 15.8 ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞവര്‍ഷം ജൂണില്‍ ഇത് 18.2 ശതമാനമായിരുന്നു. ഹ്യുണ്ടായിയുടെ ക്രെറ്റ, ഐ20, നിയോസ്, വെന്യു കാറുകള്‍ക്കാണ് ഇന്ത്യയില്‍ ആവശ്യക്കാരേറെ. അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം എസ്‌യുവി അല്‍ക്കസാറും മികച്ച പ്രതികരണമാണ് നേടുന്നത്.

 

Slider 3

വില്‍പ്പനപ്പട്ടികയില്‍ ടാറ്റ മോട്ടോര്‍സാണ് മൂന്നാമത്. ജൂണില്‍ 24,111 കാറുകള്‍ ടാറ്റ വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ 111 ശതമാനവും മാസാടിസ്ഥാനത്തില്‍ 59 ശതമാനവും വളര്‍ച്ചയാണ് ടാറ്റ കുറിച്ചത്. നിലവില്‍ വൈദ്യുത വാഹന വിപണിയില്‍ ശക്തമായ ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. 2025 ഓടെ 10 പുതിയ വൈദ്യുത വാഹനങ്ങള്‍ നിരയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുക്കംകൂട്ടുന്നുണ്ട്.

Slider 4

ടാറ്റ കഴിഞ്ഞാല്‍ മഹീന്ദ്രയാണ് കാര്‍ വില്‍പ്പനയില്‍ നാലാമത്. പോയമാസം 16,913 കാറുകള്‍ മഹീന്ദ്ര വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 7,959 യൂണിറ്റുകളുടെ വില്‍പ്പനയാണ് മഹീന്ദ്ര കണ്ടെത്തിയത്. ഇത്തവണ വളര്‍ച്ച 113 ശതമാനം. മെയ് മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താലും മഹീന്ദ്രയ്ക്ക് വളര്‍ച്ചയുണ്ട്. മെയ്യില്‍ 8,004 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. ഇതേസമയം, മഹീന്ദ്രയുടെ മാര്‍ക്കറ്റ് വിഹിതം 6.8 ശതമാനത്തില്‍ നിന്നും 6.6 ശതമാനമായി ഇത്തവണ ചുരുങ്ങി.

Slider 5

15,015 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ മോട്ടോര്‍സാണ് അഞ്ചാമത്; ടൊയോട്ട ആറാമതും. പറഞ്ഞുവരുമ്പോള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 1,114 ശതമാനം വില്‍പ്പന വളര്‍ച്ച കണ്ടെത്താന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. മെയ് മാസം 707 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ പോയമാസം 8,798 കാറുകള്‍ ടൊയോട്ട വിപണിയില്‍ വിറ്റു.

റെനോ (6,100 യൂണിറ്റുകള്‍), ഫോര്‍ഡ് (4,936 യൂണിറ്റുകള്‍), ഹോണ്ട (4,767 യൂണിറ്റുകള്‍), എംജി മോട്ടോര്‍ (3,558 യൂണിറ്റുകള്‍), നിസ്സാന്‍ (3,503 യൂണിറ്റുകള്‍), ഫോക്‌സ്‌വാഗണ്‍ (1,633 യൂണിറ്റുകള്‍), ഫിയറ്റ് (789 യൂണിറ്റുകള്‍), സ്‌കോഡ (734 യൂണിറ്റുകള്‍), സിട്രണ്‍ (41 യൂണിറ്റുകള്‍) എന്നിവരാണ് പട്ടികയില്‍ പിന്നില്‍.

 

English summary

Maruti Dominates June Car Sales; Tata Motors At Number 3, Car Sales Report | മാരുതി മാര്‍ക്കറ്റ് വിഹിതം കൂട്ടി; വില്‍പ്പനയില്‍ മൂന്നാമനായി ടാറ്റ — അറിയാം ജൂണ്‍ കണക്കുകള്‍

Maruti Dominates June Car Sales; Tata Motors At Number 3, Car Sales Report. Read in Malayalam.
Story first published: Saturday, July 3, 2021, 17:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X